കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിയുടെ കൊലപാതകം; ദില്ലിയില്‍ സംഘര്‍ഷത്തില്‍ കട കത്തിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി മയൂര്‍ വിഹാറില്‍ മലയാളി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം അക്രമാസക്തമായി. സംഘര്‍ഷത്തില്‍ കടകള്‍ക്ക് മലയാളികള്‍ തീയിട്ടു. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പോലീസിന്റെ അനാസ്ഥയെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് പാലക്കാട് സ്വദേശിയും മയൂര്‍ വിഹാര്‍ ഫേസ് 3 എം.ഐ.ജി ഫ്‌ളാറ്റ് 40 ബിയിലെ താമസക്കാരനുമായ ഉണ്ണികൃഷ്ണന്റെ മകന്‍ രജത് ഉണ്ണിക്കൃഷ്ണന്‍ (14) മര്‍ദ്ദനമേറ്റ് മരിക്കുന്നത്. പ്രദേശത്തെ പാന്‍ മസാല വില്‍പനക്കാരനും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ രജത് കുഴഞ്ഞുവീഴുകയായിരുന്നു.

delhi

മര്‍ദ്ദിച്ചവര്‍ തന്നെ രജത്തിനെ ആശുപത്രിയിലാക്കി പിന്നീട് മുങ്ങി. ഇവര്‍ കുട്ടിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, സംഭവത്തെ പോലീസ് ഗൗരവമായി എടുത്തിരുന്നില്ല. കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കടക്കാരന്‍ രാവിലെ കട തുറന്നിട്ടും പോലീസ് നിഷ്‌ക്രിയമായിരുന്നു.

ഒടുവില്‍ പ്രതിഷേധം കനത്തതോടെയാണ് കടക്കാരനെയും രണ്ടുമക്കളെയും അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കള്‍ക്കൊപ്പം ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന രജത്തിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
Keralite boy's death in Delhi: Locals torch accused's shop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X