സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ നേതാവ് കെഎന്‍ രാമചന്ദ്രനെ മോചിപ്പിച്ചു
കൊല്‍ക്കത്ത: ദുരൂഹതയ്ക്ക് വിരമാമമിട്ട് സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍.രാമചന്ദ്രനെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മോചിപ്പിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കെ.എന്‍ രാമചന്ദ്രനെ ഞായറാഴ്ച പുലര്‍ച്ചെ ഹൗറാ സ്‌റ്റേഷനില്‍ നിന്നും രഹസ്യമായി കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
24 പര്‍ഗാനയില്‍ ഭാംഗറില്‍ പവര്‍ ഗ്രിഡ് സ്ഥാപിക്കുന്നതിനെതിരേ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ ഇദ്ദേഹത്തെ കാണാതായതോടെ പിന്നില്‍ ദുരൂഹതയുണ്ടെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു. ബംഗാള്‍ പൊലീസ് കൃത്യമായ വിവരം നല്‍കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി എം.കെ.ദാസന്‍ ആരോപിച്ചിരുന്നു.

പ്രക്ഷോഭ പരിപാടികളില്‍ രാമചന്ദ്രന്റെ സാന്നിധ്യം സംഘര്‍ഷത്തിനിടയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പുറത്തറിയിച്ചിരുന്നില്ല. രാമചന്ദ്രനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാമചന്ദ്രന്‍ അടുത്തദിവസം പുറത്തുവിടും.












Click it and Unblock the Notifications