കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ പ്ലസ് വൺ പരീക്ഷ; ഇടപെടില്ലെന്ന് സുപ്രീം കോടതി, വിദ്യാര്‍ത്ഥികൾക്ക് ഹൈക്കോടതിയെ സമീപിക്കാം

Google Oneindia Malayalam News

ദില്ലി: കൊവിഡിനെ തുടര്‍ന്ന് കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യാഴാഴ്ച അറിയിച്ചു, പരീക്ഷ നടത്തിപ്പില്‍ എതിര്‍പ്പുണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ത്ഥികളുടെ പ്ലസ് ടു പരീക്ഷ ഫലത്തെ ബാധിക്കുമെന്ന നിലപാടാണ് കേരളം സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട്.

പ്ലസ് വണ്‍ പരീക്ഷ ഫലം പുറത്തുവരുന്നത് വൈകിയാലും വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തെ ബാധിക്കില്ലെന്നും കേരളം നിലപാടെടുത്തു. സെപ്റ്റബര്‍ ആറ് മുതല്‍ 16 വരെ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പ്ലസ് ടു ക്ലാസിലേക്ക് പ്രവേശിച്ച വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പരീക്ഷ അപ്പോള്‍ എഴുതുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാത്തതിനാല്‍ പരീക്ഷ നടത്തുന്നത് ശരിയല്ലെന്നും വാദിച്ചു.

kerala

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

എന്നാല്‍ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിടില്ലെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് കോടതിക്കുള്ളത്. അതേസമയം, പ്ലസ് ടു പരീക്ഷയുമായി ബന്ധപ്പെട്ട നടത്തിപ്പിന്റെ പേരില്‍ ആന്ധ്രാ സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചു.

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം സൃഷ്ടിക്കുകയാണ്. ഈ ഘട്ടത്തില്‍ കുട്ടികളെ അപകടത്തില്‍ പെടുത്താനാവില്ല. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പരീക്ഷ നടത്താന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ പരീക്ഷ നടത്തിപ്പ് കാര്യത്തില്‍ സുപ്രീം കോടതി നാളെ അന്തിമ തീരുമാനമെടുക്കും.

നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്

Recommended Video

cmsvideo
Delta plus virus centrals guideline for kerala

English summary
Kerela Plus One Exams 2021: Supreme Court Says, Kerala High Court decide matter of Plus One Exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X