ആചാരങ്ങള്‍ പിന്തുടരുന്നു, ദളിതര്‍ ഉപയോഗിക്കുന്ന കിണറ്റില്‍ മണ്ണെണ്ണ കലക്കി പ്രതികാരം ചെയ്തു!!
മധ്യപ്രദേശില്‍ ദളിതര്‍ ഉപയോഗിക്കുന്ന കിണറ്റില്‍ മേല്‍ ജാതിക്കാര്‍ മണ്ണെണ്ണ കലക്കി.
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിതര്‍ ഉപയോഗിക്കുന്ന കിണറ്റില്‍ മേല്‍ ജാതിക്കാര്‍ മണ്ണെണ്ണ കലക്കി. വിവാഹ ചടങ്ങിലെ പ്രതികാരം തീര്‍ക്കാനാണ് ദളിതര്‍ ഉപയോഗിക്കുന്ന കിണറ്റില്‍ മണ്ണെണ്ണ കലക്കിയത്. മധ്യപ്രദേശിലെ മാഡ ഗ്രാമത്തിലാണ് സംഭവം.
അഞ്ഞൂറോളം ദളിതര്‍ ഉപയോഗിക്കുന്ന കിണറ്റിലാണ് സംഭവം. ദളിത സമുദായത്തിലെ ചന്ദര്‍ മേഘ് വാള്‍ എന്ന ആളുടെ വീട്ടിലെ വിവാഹ ചടങ്ങില്‍ ബാന്റമേളം ഏര്‍പ്പെടുത്തിയതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് ദളിതര്‍ ആരോപിക്കുന്നു.

മേല്‍ ജാതിക്കാര്‍ മാത്രം ചെയ്ത് വരുന്ന ആചാരങ്ങള്‍ ദളിത് വിഭാഗക്കാര്‍ നടത്തുന്നതിനെതിരെ മേല്‍ജാതിക്കാര്‍ സംഘടിച്ചിരുന്നു. പോലീസ് സുരക്ഷയോടെയാണ് വിവാഹം നടത്തിയത്. എന്നാല്‍ പോയതിന് ശേഷമാണ് കിണറ്റില്‍ മണ്ണെണ്ണ ഒഴിച്ചത്.












Click it and Unblock the Notifications