ഇവിടെ ഇപ്പോള്‍ ഒഴിവില്ലെന്ന് കേശവ് പ്രസാദ് മൗര്യ, ശിവപാല്‍ യാദവിന്റെ എന്‍ഡിഎ പ്രവേശനം നടക്കില്ല
ദില്ലി: എസ്പി സഖ്യം ഭരണം പിടിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എന്‍ഡിഎയിലേക്ക് മാറാനുള്ള ശിവപാല്‍ യാദവിന്റെ നീക്കം നടക്കില്ല. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഈ റിപ്പോര്‍ട്ടുകളെ തള്ളി. എന്‍ഡിഎ ക്യാമ്പ് ഇപ്പോള്‍ തന്നെ നിറഞ്ഞിരിക്കുകയാണ്. ഇവിടേക്ക് ആരെയും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപി നേതാവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശിവപാല്‍ യാദവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ ശിവപാല്‍ എസ്പി സഖ്യം വിടുമെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ ശിവപാല്‍ എന്നല്ല ആരെയും ഉള്‍ക്കൊള്ളാനും കപ്പാസിറ്റി ഇപ്പോള്‍ ബിജെപി സഖ്യത്തിനില്ലെന്നും, ഫുള്‍ ആണെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

അതേസമയം എസ്പി സഖ്യത്തിന്റെ തോല്‍വിയില്‍ കടുത്ത നിരാശനാണ് ശിവപാല്‍ എന്നാണ് സൂചന. നേരത്തെ പരസ്യമായി തന്നെ ചില പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയെ കണ്ടത്. ജസ്വന്ത്‌നഗറില്‍ എസ്പി ചിഹ്നത്തിലാണ് ശിവ്പാല്‍ മത്സരിച്ച് ജയിച്ചതും. എന്നാല്‍ എസ്പിയുടെ എംഎല്‍എമാരുടെ യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. നേരത്തെ അഖിലേഷ് വിളിച്ച സഖ്യകക്ഷികളുടെ യോഗത്തിലും ശിവപാല്‍ യാദവ് പങ്കെടുത്തിരുന്നില്ല. അഖിലേഷ് യാദവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് അദ്ദേഹം. തന്നെ എംഎല്‍എമാരുടെ യോഗത്തിലേക്ക് വിളിക്കാത്തത് തന്നെയാണ് കാരണം.
ശിവപാല്‍ യാദവിനെ ബിജെപി രാജ്യസഭയിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് യാദവ കുടുംബത്തിലെ പോര് ശക്തമാക്കുമെന്ന് ബിജെപിക്ക് അറിയാം. അതോടെ പ്രതിപക്ഷം ദുര്‍ബലമാവുകയും ചെയ്യും. എന്നാല്‍ ശിവപാല്‍ മുഖ്യമന്ത്രി യോഗിയെ കണ്ടതില്‍ ഒരുപാട് കാര്യങ്ങള്‍ ചേര്‍ത്ത് വായിക്കേണ്ടതില്ലെന്ന് മൗര്യ വ്യക്തമാക്കി. യോഗി ആദിത്യനാഥ് ഞങ്ങളുടെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ആര്‍ക്ക് വേണമെങ്കിലും കാണാം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് അടക്കമുള്ളവര്‍ അദ്ദേഹത്തെ കാണാന്‍ വന്നിട്ടുണ്ടെന്നും മൗര്യ പറഞ്ഞു. ശിവപാലിന് പുറമേ മകനും ബിജെപി പാളയത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം യുപിയില്‍ ബിജെപി മറ്റ് പ്ലാനുകളുണ്ടെന്ന് മൗര്യ വ്യക്തമാക്കി. ഇതിനോടകം തന്നെ നയരേഖ തയ്യാറാക്കി കഴിഞ്ഞു. യുപിയിലെ ഗ്രാമീണരുടെയും സ്ത്രീകളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണെന്ന് മൗര്യ വ്യക്തമാക്കി. ഗ്രാമീണ ഇന്ത്യയെ മെച്ചപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്തമാണ് എനിക്കുള്ളത്. പ്രധാനമന്ത്രിയുടെ ദൃഷ്ടിയും അതിലാണ്. അതിനായിട്ടാണ് നയരേഖ തയ്യാറാക്കിയത്. ഗ്രാമീണ മേഖലയിലുള്ളവരും സ്ത്രീകളും ധാരാളമായി ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. പൂജ്യത്തില്‍ നിന്നാണ് അവര്‍ ഞങ്ങളെ ഉയരങ്ങളില്‍ എത്തിച്ചതെന്നും മൗര്യ പറഞ്ഞു.












Click it and Unblock the Notifications