കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാന്തിനഗറില്‍ വീണ്ടും വിജയമുറപ്പിക്കാന്‍ എന്‍എ ഹാരിസ്..

Google Oneindia Malayalam News

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഭാഗ്യം പരീക്ഷിക്കാന്‍ മലയാളികളുമുണ്ട്. കന്നഡഗോദയില്‍ അങ്കത്തിന് ഒരുങ്ങുന്ന മലയാളികളില്‍ പ്രമുഖനാണ് എന്‍.എ ഹാരിസ്.ശാന്തിനഗറില്‍ മല്‍സരിക്കുന്ന ഹാരിസ് ഇതേ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ കൂടിയാണ്.വ്യവസായ ശൃംഖലയായ നാലപ്പാട് ഗ്രൂപ്പിന്റെ ചെയര്‍മാനും കാസര്‍കോട് കീഴൂര്‍ സ്വദേശിയുമായ ഡോ. എന്‍.എ.മുഹമ്മദിന്റെ മകനാണ് ഹാരിസ്. മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ പ്രസിഡന്റു കൂടിയായ എന്‍.എ. മുഹമ്മദ് രണ്ടുതവണ ശിവമൊഗ്ഗയിലെ ഭദ്രാവതി മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു.

ഹാരിസിന് ഇതു രാഷ്ട്രീയ വഴി തുറന്നു.മികച്ച എംഎല്‍എമാരെ തിരഞ്ഞെടുക്കാന്‍ ബെംഗളൂരു പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ബിപാക്) നടത്തിയ സര്‍വേയില്‍ മുന്‍നിരക്കാരനാണ് ഇദ്ദേഹം. 100ല്‍ 84 മാര്‍ക്ക്. പക്ഷെ മകന്‍ മുഹമ്മദ് നാലപ്പാടിനെതിരെയുള്ള കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പെട്ട് ഇത്തവണ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായിരുന്നു.പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ഹാരിസിനെ മല്‍സിരിപ്പിക്കുന്നതില്‍ എതിരായിരുന്നു.

naharis

ഇവയെല്ലാം മറികടന്ന് അവസാന സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയതിന് കാരണം ഹാരിസിന്റെ ജനപ്രീതി തന്നെ.മണ്ഡലത്തില്‍ പാര്‍ട്ടി സ്വന്തം നിലയില്‍ നടത്തിയ സര്‍വേയില്‍ വിജയസാധ്യത കൂടുതല്‍ ഹാരിസിനായിരുന്നു.ഇതേ തുടര്‍ന്ന് ശാന്തിനഗറില്‍ കരുത്തുകാട്ടാന്‍ ഹാരിസ്തന്നെ വേണ്ടതുണ്ടെന്ന വസ്തുത കോണ്‍ഗ്രസ് കേന്ദ്ര സംസ്ഥാന നേതൃത്വം ഒരുപോലെ ശരിവയ്ക്കുകയായിരുന്നു.പെരുകുന്ന മോഷണങ്ങള്‍ക്കു പരിഹാരമായി എല്ലാ തെരുവുകളിലും സിസിടിവി നിരീക്ഷണ ക്യാമറകള്‍ വ്യാപകമാക്കുമെന്നതാണ് ഹാരിസിന്റെ പ്രധാന വാഗ്ദാനം.അഴുക്കുചാല്‍ നവീകരണവും കോണ്‍ക്രീറ്റ് നടപ്പാതകളും ഉള്‍പ്പെടെയുള്ള ഇവിടത്തെ വികസനത്തിനാണ് 'കൈ' അടയാളത്തില്‍ വോട്ട് തേടുന്നത്.കഴിഞ്ഞ 10 വര്‍ഷമായി ശാന്തിനഗറിനെ പ്രതിനിധീകരിക്കുന്ന തനിക്ക് വികസനത്തിന്റെ പേരില്‍ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹാരിസ്..

English summary
karnataka election bengaluru; NA Haris in shanthi nagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X