• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജനപ്രിയമാണോ ജെയ്റ്റ്‌ലിയുടെ ബജറ്റ്, പ്രതീക്ഷ ഉയര്‍ത്തിയ പ്രഖ്യാപനങ്ങള്‍ ഇവയാണ്

  • By Vaisakhan

ദില്ലി: കേന്ദ്രബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതീക്ഷയും നിരാശയും ഒരുപോലെ തന്നെ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. ജെയ്റ്റ്‌ലിയുടെ അഞ്ചാമത് ബജറ്റ് അവതരണം കൂടിയായിരുന്നു ഇത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സമയത്താണ് അദ്ദേഹം നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ നടത്തിയത്.

നികുതി നിരക്ക്, കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍, വിദ്യാഭ്യാസം, പിന്നോക്ക സാമ്പത്തിക മേഖല, ആരോഗ്യം, സാമൂഹിക സുരക്ഷ, പെട്രോളിയം മേഖല എന്നിവയ്ക്ക് ഏറിയും കുറഞ്ഞും നല്ല രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ തന്നെ ജെയ്റ്റ്‌ലി നടത്തിയിട്ടുണ്ട്. ഇവയൊക്കെയാണ് അവയില്‍ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍.

കാര്‍ഷിക മേഖല

കാര്‍ഷിക മേഖല

സര്‍ക്കാര്‍ ബജറ്റില്‍ ഏറ്റവുമധികം ഊന്നല്‍ നല്‍കിയത് കാര്‍ഷിക മേഖലയ്ക്കാണ്. കര്‍ഷകര്‍ക്ക് കുറഞ്ഞ ഉല്‍പ്പാദന ചെലവും വരവ് വര്‍ധിപ്പിക്കലുമാണ് ലക്ഷ്യം. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ വില ഉല്‍പ്പാദന ചെലവിനേക്കാള്‍ ഒന്നരമടങ്ങ് അധികമാക്കി ഉയര്‍ത്തിട്ടുണ്ട്.

കാര്‍ഷിക വിപണിക്കും അടിസ്ഥാന സൗകര്യവികസനത്തിനുമായി 2000 കോടിയും ഓപ്പറേഷന്‍ ഗ്രീന്‍ വഴി കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രചാരണം നടത്താന്‍ 500 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണത്തിന് കിസാന്‍ കാര്‍ഡ്, ഫിഷറീസ് അക്വാകള്‍ച്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയ്ക്ക് പതിനായിരം കോടിയുടെ പ്രഖ്യാപനവും ഉണ്ട്

ഗ്രാമീണ സാമ്പത്തിക മേഖല

ഗ്രാമീണ സാമ്പത്തിക മേഖല

പാവപ്പെട്ട എട്ടു കോടി സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷന്‍, നാലു കോടി വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ എന്നിവയാണ് ഗ്രാമീണ മേഖലയ്ക്കായുള്ള മോദി സര്‍ക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍. ഈ രണ്ട് പദ്ധതികള്‍ക്കായി 16000 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.

സ്വച്ഛ് ഭാരത് പദ്ധതി വഴി രണ്ടു കോടി ശൗചാലയങ്ങള്‍, 2022ഓടെ എല്ലാവര്‍ക്കും വീട്, ദേശീയ വരുമാന പദ്ധതിയിലേക്ക് 5750 കോടി, ഗ്രാമീണ മേഖലയില്‍ ജീവിതസാഹചര്യം മെച്ചപ്പെടുത്താന്‍ മന്ത്രാലയങ്ങള്‍ക്ക് 14.34 കോടി, സാമൂഹിക സുരക്ഷയ്ക്ക് 9975 കോടി എന്നിവയാണ് ഗ്രാമീണ സാമ്പത്തിക മേഖലയ്ക്കായി സര്‍ക്കാര്‍ വകയിരുത്തിയത്.

വിദ്യാഭ്യാസ മേഖല

വിദ്യാഭ്യാസ മേഖല

ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി പ്രോത്സാഹിപ്പിക്കും. വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിക്കാനും പുനരുജ്ജീവിപ്പിക്കാനും ഒരു ലക്ഷം കോടി. 2022ഓടെ 50 ശതമാനത്തിലധികം പട്ടികജാതി വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ഏകലവ്യ സ്‌കൂളുകള്‍ ആരംഭിക്കും.

എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി കൊണ്ടുവരും. വര്‍ഷത്തില്‍ 1000 ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഐഐടി, ഐഐഎസ്‌സി എന്നിവിടങ്ങളില്‍ പിഎച്ച്ഡിക്ക് അവസരമൊരുക്കും.

ആരോഗ്യ മേഖല

ആരോഗ്യ മേഖല

ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 1.5 ലക്ഷം ക്ലിനിക്കുകള്‍ പുതിയതായി തുടങ്ങും. ഇവ രോഗികളുടെ വീടുകളുടെ ചുറ്റുവട്ടതായിട്ടായിരിക്കും ക്ലിനിക്കുകള്‍ തുടങ്ങുക. ഇതിനായി 1.5 ലക്ഷം കോടി വകയിരുത്തിയിട്ടുണ്ട്. ദേശീയ ആരോഗ്യ പദ്ധതിയില്‍ രാജ്യത്തെ 50 കോടി പേര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പ് നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മോദി കെയര്‍ എന്നാണ് പദ്ധതിയുടെ പേര്.

ടിബി രോഗികള്‍ക്ക് മാസം 500 രൂപ ചികിത്സാ ചെലവിനായി നല്‍കും. ഇതിനായി 600 കോടിയും മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്കായി ഒരു മെഡിക്കല്‍ കോളേജ് എന്ന രീതിയില്‍ രാജ്യത്ത് 24 പുതിയ മെഡിക്കല്‍ കോളേജുകളും ആരംഭിക്കുന്നുണ്ട്.

സാമൂഹിക സുരക്ഷ

സാമൂഹിക സുരക്ഷ

പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീം യോജന 5.22 കോടി പേര്‍ക്ക് ഗുണകരമായി. ജന്‍ധന്‍ യോജന പ്രകാരം രാജ്യത്തെ 16 കോടി അക്കൗണ്ടുകള്‍ മൈക്രോ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും. സുകന്യ സമൃദ്ധി സ്‌കീമല്‍ പുതിയ 1.26 അക്കൗണ്ടുകള്‍ തുറക്കും. എസ്‌സി വിഭാഗത്തിന് 52719 കോടിയും എസ്ടി വിഭാഗത്തില്‍ 39139 കോടിയും വകയിരുത്തി.

ചെറുകിട വ്യവസായം

ചെറുകിട വ്യവസായം

3794 കോടി ചെറുകിട വ്യവസായ മേഖലയ്ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മൂലധനം, പലിശയുടെ സബ്‌സിഡി എന്നീ വിഭാഗത്തിലൂടെ ലഭിക്കും. മുദ്ര യോജന പദ്ധതിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 4.6 കോടിയും വകയിരുത്തിയിട്ടുണ്ട്.

ആദായ നികുതി കുറച്ചില്ല

ആദായ നികുതി കുറച്ചില്ല

ആദായ നികുതിയുടെ നിരക്കില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചില്ലെന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്. കോര്‍പ്പറേറ്റ് നികുതി 25 എന്ന രീതിയും തുടരും. കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് 100 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവ്, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍, എന്നിവയും നികുതിയുമായി ബന്ധപ്പെട്ട മികച്ച പ്രഖ്യാപിച്ചിരുന്നു.

English summary
key highlights from budget 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more