കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമണ്‍ സിംഗ് മുതല്‍ ഭൂപേഷ് ഭാഗല്‍ വരെ.... ഛത്തീസ്ഗഡില്‍ ഇവര്‍ നിര്‍ണായകമാകും!!

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ പോരാട്ടം കനത്തതോടെ ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായിരിക്കുകയാണ് കോണ്‍ഗ്രസ്. തീര്‍ത്തും വ്യക്തിപ്രഭാവത്തിലാണ് ഇപ്പോള്‍ മത്സരം മുന്നോട്ട് പോകുന്നത്. എണ്ണം പറഞ്ഞ നേതാക്കള്‍ ഇല്ലാത്തതാണ് ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്നത്. ഒരേയൊരു നേതാവ് മാത്രമാണ് കോണ്‍ഗ്രസിന് എടുത്ത് കാണിക്കാനുള്ളത്. അതേസമയം രമണ്‍ സിംഗ് മുതല്‍ അജിത് ജോഗി വരെയുള്ളവര്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

പ്രമുഖരായ മൂന്ന് നേതാക്കള്‍ അവരുടെ പാര്‍ട്ടിയുടെ സാധ്യതകളെ സജീവമായി നിലനിര്‍ത്തുന്നുണ്ട്. ഇതിനിടെ വന്ന സെക്‌സ് സിഡി വിവാദമടക്കമുള്ളവയാണ് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയിരിക്കുന്നത്. അതേസമയം ഈ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാക്കളാണ് ഇവര്‍.

രമണ്‍ സിംഗ്

രമണ്‍ സിംഗ്

സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള നേതാവാണ് രമണ്‍ സിംഗ്. തുടര്‍ച്ചയായി മൂന്ന് തവണ ഭരിച്ചിട്ടും അദ്ദേഹത്തിന്റെ സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ല. നാലാം തവണയും അദ്ദേഹം അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ഛത്തീസ്ഗഡിലെ നഗര മേഖലകളില്‍ അദ്ദേഹത്തിന് ഇപ്പോഴും സ്വാധീമേറി കൊണ്ടിരിക്കുകയാണ്. ആദിവാസികളുടെയും കര്‍ഷകരുടെയും ജനപ്രിയ നേതാവാണ് ഇപ്പോഴും അദ്ദേഹം. ഇത്തവണയും ബിജെപിയുടെ വിജയത്തിന് ചുക്കാന്‍ പിടിക്കുക രമണ്‍ സിംഗായിരിക്കുമെന്നാണ് വിലയിരുത്തല്‍.

 ഭൂപേഷ് ഭാഗല്‍

ഭൂപേഷ് ഭാഗല്‍

ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ പ്രസിഡന്റാണ് അദ്ദേഹം. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള നേതാവാണ് അദ്ദേഹം. എന്നാല്‍ ഭാഗലിന്റെ പ്രതിച്ഛായ മോശമാണ്. അടുത്തിടെയുണ്ടായ സെക്‌സ് സിഡി കേസില്‍ സിബിഐ അദ്ദേഹം ജയിലില്‍ അടച്ചിരുന്നു. ഇത്രയൊക്കെയാണെങ്കിലും ഭാഗല്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവ്. എഎസ് സിംഗ് ദേവിനെ പോലുള്ള നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടെങ്കില്‍ വിഭാഗീയതയുടെ ഭാഗമായിരിക്കുകയാണ് അദ്ദേഹം.

കോണ്‍ഗ്രസ് ഒരുങ്ങിയോ?

കോണ്‍ഗ്രസ് ഒരുങ്ങിയോ?

കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടിക പോലും പ്രഖ്യാപിച്ചിരുന്നില്ല. ഇത് പാര്‍ട്ടിയിലെ പ്രതിസന്ധി കൊണ്ടാണ്. അതേസമയം ഭാഗലിന്റെ മണ്ഡലമായ പഠാനില്‍ അദ്ദേഹത്തെ മത്സരിക്കുമോ എന്ന കാര്യവും വ്യക്തമല്ല. എന്നാല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി ഇതുവരെ ഒരുങ്ങിയിട്ടില്ല എന്നാണ് അവരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ഇതാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചിത്രത്തില്‍ നിന്നേ ഇല്ലാതാക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പേ തോല്‍വി സമ്മതിച്ച രീതിയാണ് കോണ്‍ഗ്രസിന്.

 അജിത് ജോഗി

അജിത് ജോഗി

അജിത് ജോഗിയും അദ്ദേഹത്തിന്റെ മകനുമാണ് ഇത്തവണത്തെ കറുത്ത കുതിരയാവാന്‍ പോകുന്നത്. ബിജെപിയുടെ ബിടീമാണ് ജോഗിയുടെ പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് പത്തിലധികം സീറ്റുകള്‍ ജോഗിയുടെ ജനതാ കോണ്‍ഗ്രസ് നേടുമെന്നാണ് വിലയിരുത്തല്‍. അതും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരിക്കും പ്രധാനമായും ചോരുക. മനേന്ദ്രഗഡില്‍ ജോഗിയുടെ മകന്‍ അമിത് ജോഗി കൂടി മത്സരിക്കുന്നതോടെ കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് ഉണ്ടാവുക. മാര്‍വാഹിയില്‍ നിന്ന് അജിത് ജോഗി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മായാവതിയുടെ തിരിച്ചുവരവ്

മായാവതിയുടെ തിരിച്ചുവരവ്

സംസ്ഥാനത്ത് ഇത്തവണ മായാവതിയുടെ തിരിച്ചുവരവ് ഉണ്ടാവുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണ് ബിഎസ്പിക്ക് ലഭിച്ചത്. ഇത്തവണ നാലു സീറ്റ് പിടിച്ചാല്‍ അത് ബിജെപിക്ക് വലിയ വെല്ലുവിളിയാവും. കഴിഞ്ഞ തവണ പത്ത് ശതമാനത്തിലധികം വോട്ടുകള്‍ 12 സീറ്റുകളില്‍ ബിഎസ്പിക്ക് ലഭിച്ചിരുന്നു. ഇതെല്ലാം ഇത്തവണ ഒന്നാകുമെന്നാണ് മായാവതി കണക്കുകൂട്ടുന്നത്. ഇത് സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെടേണ്ട പാര്‍ട്ടിയായി ബിഎസ്പിയെ മാറ്റിയിരിക്കുകയാണ്. ദളിത്-ആദിവാസി വോട്ടുകളുടെ ഏകീകരണമുണ്ടായാലും അവര്‍ക്ക് ഗുണം ചെയ്യും.

ഛത്തീസ്ഗഡില്‍ ബിജെപി അധികാരം നിലനിര്‍ത്തും... 50 സീറ്റ് നേടുമെന്ന് ഇന്ത്യാ ടിവി സര്‍വേഛത്തീസ്ഗഡില്‍ ബിജെപി അധികാരം നിലനിര്‍ത്തും... 50 സീറ്റ് നേടുമെന്ന് ഇന്ത്യാ ടിവി സര്‍വേ

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സര്‍വേ.... ബിജെപി തകരുംരാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സര്‍വേ.... ബിജെപി തകരും

English summary
Key players in chattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X