കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് കൊലപാതക കേസ്; മുഖ്യ ആസൂത്രകൻ പിടിയിൽ, സനാതന്‍ സനസ്തയുടെ പ്രവർത്തകൻ!

പ്രതിക്ക് തോക്ക് കൊടുത്തത് മുരളി എന്നറിയപ്പെട്ടിരുന്ന 44കാരനായ റുഷികേശ് ദിയോദികറാണെന്ന് പോലീസ്.

Google Oneindia Malayalam News

ബെംഗളൂരു: പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് കൊലപാതക കേസിലെ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. മുരളി എന്നറിയപ്പെട്ടിരുന്ന 44കാരനായ റുഷികേശ് ദിയോദികറാണ് അറസ്റ്റിലായത്. സനാതന്‍ സനസ്തയുടെ പ്രമുഖ പ്രവര്‍ത്തകനാണ് മുരളി. ജാർ‌കണ്ഡ് ധൻബാദ് ജില്ലയിൽ നിന്ന് വ്യാഴാഴ്ചയാണ് മുരളിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് 2018 നവംബറില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയുമായും അതിന്റെ അനുബന്ധ ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ള മുരളിയെ പ്രതിചേര്‍ത്തിരുന്നു. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും ഉള്‍പ്പെടെ നല്‍കിയത് ഇയാളാണെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിനായുള്ള ഗൂഡാലോചന നടത്തിയവരില്‍ ഒരാളാണ് മുരളിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഹിന്ദു ജനജാഗ്രതി സമിതിയുമായി അടുത്ത ബന്ധം

ഹിന്ദു ജനജാഗ്രതി സമിതിയുമായി അടുത്ത ബന്ധം


സംശയങ്ങളെത്തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും' പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ബാംഗ്ലൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തതായി ജാർഖണ്ഡ് ഡിജിപിയും വ്യക്തമാക്കിയിട്ടുണ്ട്.ഹിന്ദു ജനജാഗ്രതി സമിതിയുമായി അടുത്ത ബന്ധമുള്ളയാളാണ് മുരളിയെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗങ്ങളുടെ വിവരങ്ങള്‍ സമിതിയുടെയും സനാതന്‍ സന്‍സ്തയുടെയും വെബ്സൈറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ഹിന്ദു വിരുദ്ധരെ വധിക്കാൻ സംഘടന

ഹിന്ദു വിരുദ്ധരെ വധിക്കാൻ സംഘടന

ഹിന്ദു വിരുദ്ധരാണെന്ന് കരുതുന്ന വ്യക്തികളെ വധിക്കാന്‍ 2011-ല്‍ മുന്‍ ഹിന്ദു ജനജാഗ്രതി സമിതി പ്രവര്‍ത്തകനായ വീരേന്ദ്ര തവാഡെ സ്ഥാപിച്ച സംഘടനയിലെ പ്രധാനികൂടിയാണ് മുരളിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഈ സംഘം തന്നെയാണ് 2013ല്‍ നരേന്ദ്ര ഘബോല്‍ക്കറിന്റെയും ഗോവിന്ദ് പന്‍സാരെയുടെയും 2015 ല്‍ എംഎം കല്‍ബര്‍ഗിയുടെയും കൊലപാതകത്തിന് പിന്നിലെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു.

സംഭവം നടന്നത് 2017ൽ

സംഭവം നടന്നത് 2017ൽ


2017 സെപ്തംബര്‍ 25നാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ബെംഗലൂരുവിലെ വീടിന് മുന്നില്‍വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ 18 പേരെയാണ് അന്വേഷണ സംഘം ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരിലേറെയും. കൊലപാതകം അഞ്ച് വർഷത്തെ കൂടിയാലോചനകൾക്ക് ശേശഷമാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

യുഎസ് ഹാക്കറിന്റെ പ്രതികരണം

യുഎസ് ഹാക്കറിന്റെ പ്രതികരണം

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യുഎസ് ഹാക്കറായ സയ്ദ് ഷുജ വെളിപ്പെടുത്തിയിരുന്നു. 2018 നവംബറിലാണ് അന്വേഷണ സംഘം സനാതന്‍ സന്‍സ്തയെ കേസില്‍ പ്രതി ചേര്‍ത്തത്. വ്യക്തിപരമായ കാരണങ്ങളില്ലാതെ സംഘടനയുടെ ഒരു ശൃംഖല ഗൗരി ലങ്കേഷിനെ പിന്തുടരുന്നുണ്ടായിരുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു ഇത്.

വെള്ളിയഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

വെള്ളിയഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും


'ബാംഗ്ലൂർ പോലീസിലെ പ്രത്യേക അന്വേഷണ സംഘം ധൻബാദ് പോലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രതയിലെ ഒരു പെട്രോൾ പബ്ബിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. പ്രതി എത്രനാളായി ഇവിടെയന്നത് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച അയാളെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും' എന്നാണ് മുരളിയുടെ അറസ്റ്റിന് പിന്നാലെ ജാർഖൺഡ് ഡിജിപി കെഎൻ ചൗബെ വ്യക്തമാക്കയിട്ടുള്ളത്.

English summary
Key suspect in Gauri Lankesh murder arrested in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X