കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ്ഗാന്ധി വധക്കേസ് മോദിക്കും വെല്ലുവിളിയോ? ഗൂഢാലോചന പുറത്തു വരുമോ?

രാജീവ് ഗാന്ധി വധക്കേസ് ഗൂഢാലോചന സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനസാക്ഷി. ഇക്കാര്യം ആവശ്യപ്പെട്ട് കേസിലെ പ്രധാന സാക്ഷി രമേഷ് ദലാല്‍ മോദിക്ക് കത്തയച്ചു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : രാജീവ് ഗാന്ധി വധക്കേസ് ഗൂഢാലോചന സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനസാക്ഷി. ഇക്കാര്യം ആവശ്യപ്പെട്ട് കേസിലെ പ്രധാന സാക്ഷി രമേഷ് ദലാല്‍ മോദിക്ക് കത്തയച്ചു.

രാജീവ്ഗാന്ധി വധക്കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനോടും സിബിഐയോടും സുപ്രീംകോടതി അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സത്യസന്ധമായ അന്വേഷണം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ദലാല്‍ മോദിക്ക് കത്തയച്ചിരിക്കുന്നത്.

 ഗൂഢാലോചന അന്വേഷിക്കണം

ഗൂഢാലോചന അന്വേഷിക്കണം

രാജീവ് ഗാന്ധി വധക്കേസിലെ പ്രധാന സാക്ഷി താനാണെന്ന് ദലാല്‍ കത്തില്‍ വ്യക്തമാക്കുന്നു. കേസന്വേഷിച്ച ജെയിന്‍ കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. രാജീവ് ഗാന്ധി വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യം അന്വേഷിക്കുന്നതിനാണ് ജെയിന്‍ കമ്മിഷനെ ചുമതലപ്പെടുത്തിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ വലിയ ഗൂഢാലോചന നടന്നെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.

 യുക്തമായ അവസാനം

യുക്തമായ അവസാനം

കേസില്‍ 2016 ഏപ്രില്‍ 19ന് നല്‍കിയ കത്തിനെ അടിസ്ഥാനമാക്കി സിബിഐ ഗൂഢാലോചന സംബന്ധിച്ച് ചാര്‍ജ് ഷീറ്റ് നല്‍കാന്‍ ഒരുങ്ങുകയാണെന്നും ഈ സാഹചര്യത്തിലാണ് കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയിരിക്കുന്നതെന്നും വ്യക്തമാക്കുന്നു. കേസിന് യുക്തമായ രീതിയില്‍ അവസാനം ഉണ്ടാകണമെന്നും ആവശ്യപ്പെടുന്നു.

 കൂടുതല്‍ അന്വേഷണം

കൂടുതല്‍ അന്വേഷണം

ഏപ്രില്‍ 19ന് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷിക്കും സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയ്ക്കും നല്‍കിയ കത്തില്‍ രാജീവ് ഗാന്ധി വധക്കേസ് അന്വേഷണത്തിലെ ചില പോരായ്മകള്‍ രമേഷ് ദലാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഗൂഢാലോചന അന്വേഷിച്ചില്ല

ഗൂഢാലോചന അന്വേഷിച്ചില്ല

1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചന സംബന്ധിച്ച ഭാഗം അന്വേഷിച്ചില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിസംബര്‍ 14ന് സുപ്രീംകോടതി സിബിഐയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതികരണം ആരാഞ്ഞിരുന്നു. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കാന്‍ ചെന്നൈ ടാഡ കോടതി ഉത്തരവ് ഉണ്ടായിട്ടും സിബിഐ അന്വേഷിച്ചില്ലെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.

 ഉന്നതര്‍ക്ക് ബന്ധം

ഉന്നതര്‍ക്ക് ബന്ധം

കേസില്‍ പ്രതിയായ പേരറിവാളനാണ് ഹര്‍ജി നല്‍കിയത്. കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് പേരറിവാളന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. സിബിഐയുടെ പ്രത്യേക അന്വേഷണ സംഘമോ മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സിയോ വ്യക്തമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു.

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഗൂഢാലോചന

ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഗൂഢാലോചന

സിബിഐ, ഇന്റലിജന്‍സ് തുടങ്ങി വിവിധ കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് എംഡിഎംഎ. 1998 ഡിസംബര്‍ രണ്ടിന് സര്‍ക്കാറാണ് എംഡിഎംഎ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. വധക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നടന്ന ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കണമെന്ന ജെയിന്‍ കമ്മിഷന്റെ നിര്‍ദേശത്തിനു പിന്നാലെയാണ് എംഡിഎംഎ രൂപീകരിച്ചത്.

English summary
Key witness in Rajiv Gandhi assassination case asks Prime Minister Narendra Modi to ensure fair probe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X