കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിശോധനയില്‍ കുടുങ്ങി, കെഎഫ്‌സി ചിക്കനും ആരോഗ്യത്തിന് ഹാനികരം!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആരോഗ്യത്തിന് ഹാനികരം എന്ന് പറഞ്ഞ് മാഗി നിരോധിക്കപ്പെട്ടതോടെ ഇനി എന്തൊക്കെ നിരോധിക്കപ്പെടും എന്ന ആശങ്കയിലാണ് ഭക്ഷണപ്രേമികള്‍. മാഗിക്ക് പിന്നാലെ ഫാസ്റ്റ് ഫുഡ് പ്രിയരുടെ ഇഷ്ടഭക്ഷണമായ കെ എഫ് സി ചിക്കനും സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇ കോളി ബാക്ടീരിയുടെ അംശമാണ് കെ എഫ് സി ചിക്കനെ ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളുടെ പട്ടികയിലാക്കുന്നത്.

ഒരു എന്‍ ജി ഓയുടെ പരാതിയെ തുടര്‍ന്ന് തെലങ്കാനയിലെ സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയില്‍ നടന്ന പരിശോധനയിലാണ് കെ എഫ് സിയില്‍ ഇ കോളി ബാക്ടീരിയയും പകര്‍ച്ചാ രോഗാണുക്കളുടെ സാന്നിധ്യവും കണ്ടെത്തിയത്. കെ എഫ് സിയുടെ അഞ്ച് ഔട്ട്‌ലറ്റുകളില്‍ നിന്നായി ശേഖരിച്ച അഞ്ച് സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധനാഫലം പുറത്തുവന്നതോടെ കെ എഫ് സി നിരോധിക്കണം എന്നും എന്‍ ജി ഒ ആവശ്യപ്പെടുന്നുണ്ട്.

kfc-n

കെ എഫ് സി ചിക്കന്‍ ആരോഗ്യത്തിന് ഗുണകരമല്ല എന്ന് സംസ്ഥാന ഭക്ഷ്യ ലബോറട്ടറിയിലെ ഉദ്യോഗസ്ഥയായ എ വി കൃഷ്ണ കുമാരി പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് കെ എഫ് സി അധികൃതര്‍ പറയുന്നത്. ഈ പറയപ്പെടുന്ന റിപ്പോര്‍ട്ട് തെറ്റായ ആരോപണം മാത്രമാണ്. തങ്ങളുടെ ഏതെങ്കിലും ഔട്ട്‌ലെറ്റില്‍ നിന്നും സാംപിളുകള്‍ എടുത്തതായി അറിയില്ല.

മാത്രമല്ല, കെ എഫ് സി ചിക്കന്‍ കുറേ നേരം വെച്ചിരുന്നാല്‍ ചീത്തയായിപ്പോകും. ഏത് സാഹചര്യത്തിലാണ് ഈ പറയപ്പെടുന്ന പരിശോധന നടത്തിയത് എന്ന് തങ്ങള്‍ക്ക് അറിയില്ല. 170 ഡിഗ്രി ചൂടിലാണ് കെ എഫ് സി ചിക്കന്‍ ഉണ്ടാക്കുന്നത്. ഇതില്‍ ബാക്ടീരിയകള്‍ കാണാനുള്ള സാധ്യത തീരെയില്ല എന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

English summary
American company Kentucky Fried Chicken (KFC) has landed itself in yet another trouble. Reportedly, harmful bacteria has been found in its sample.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X