കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎഫ്‌സിയില്‍ നിന്നും ഭക്ഷ്യവിഷബാധ; 14,000 രൂപ നഷ്ടപരിഹാരം നല്‍കി

  • By Pratheeksha
Google Oneindia Malayalam News

മണിപ്പാല്‍ : കെ.എഫ് സിയുടെ (കെന്റക്കി ഫ്രൈഡ് ചിക്കന്‍) മണിപ്പാലിലുളള ഒരു ഔട്ട്‌ലെറ്റില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ ഉഡുപ്പി സ്വദേശിയ്ക്ക് നഷ്ടപരിപാരമായി ലഭിച്ചത് 14000 രൂപ. സംഭവം രണ്ടു വര്‍ഷം മുന്‍പാണെങ്കിലും ഉപഭോക്തൃകോടതിയില്‍ കിടന്ന കേസിന് വിധിയായത് ഇപ്പോഴാണ്. 2014 ഡിസംബര്‍ 23 നാണ് കിഷന്‍ ഹെഗ്‌ഡേ കെഎഫ്‌സിയില്‍ നിന്ന് ഭക്ഷണം കഴിച്ചത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഹെഗ്‌ഡേയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പഴകിയ ഭക്ഷണങ്ങള്‍ നല്‍കിയെന്നാരോപിച്ച് പിന്നീട് ഉഡുപ്പി ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു.

kfc-26-

കേസില്‍ വാദം കേട്ട കോടതി 1000 രൂപ നഷ്ടപരിഹാരമായി 1000 രൂപയും രണ്ടു വര്‍ഷത്തെ കോടതി ചിലവായ 4000 രൂപയും നല്‍കണമെന്ന് വിധിക്കുകയായിരുന്നു. ഹെഗ്‌ഡേയുടെ മെഡിക്കല്‍ ചിലവുകളും കമ്പനി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.യുഎസ് കമ്പനിയായ കെഎഫ്‌സിയ്ക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ആയിരത്തില്‍ കുറയാതെ ഔട്ട്‌ലെറ്റുകളുണ്ട്. ഇതിനിടെ കെഎഫ്‌സി ഭക്ഷണം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ട് വന്നെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവൊന്നും വന്നില്ല.

English summary
A consumer court has ordered an outlet of Kentucky Fried Chicken (KFC) operating in Manipal to pay Rs 10,000 plus legal costs for serving stale food to a customer which gave him health problems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X