കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്നില്‍ തോറ്റതിന് എംജി റോഡിലെ കെഎഫ്‌സി അടിച്ചുപൊട്ടിച്ചിട്ട് എന്ത് കാര്യം?

  • By Muralidharan
Google Oneindia Malayalam News

പോണ്ടിച്ചേരി: അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടുണ്ട്. ഇത് അതിലും കഷ്ടമാണ്. ഐക്യരാഷ്ട്ര സഭയില്‍ അമേരിക്ക ശ്രീലങ്കയെ പിന്തുണച്ചു എന്ന് പറഞ്ഞ് പോണ്ടിച്ചേരിയിലെ കെ എഫ് സി ഔട്ട്‌ലെറ്റ് അടിച്ചുപൊട്ടിച്ചിട്ട് എന്ത് കാര്യമാണുള്ളത്. വ്യാഴാഴ്ച വൈകുന്നേരമാണ് മൂന്ന് പേര്‍ ചേര്‍ന്ന് കെ എഫ് സി ഔട്ട്‌ലെറ്റ് ആക്രമിച്ച് കടയിലെ വസ്തുവകകള്‍ നശിപ്പിച്ചത്.

ദീനദയാലന്‍ (32), മഹേഷ് (38), കരുണമൂര്‍ത്തി (32) എന്നിവരാണ് അമേരിക്കയോടുള്ള പ്രതിഷേധ സൂചകമായി കെ എഫ് സി ഔട്ട്‌ലെറ്റിന് നേരെ ആക്രമണം നടത്തിയത്. മൂന്ന് പേരെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. എം ജി റോഡിലുള്ള ഔട്ട്‌ലെറ്റിലായിരുന്നു ഇവരുടെ ആക്രമണം. കസേര ഉപയോഗിച്ച് ജനാലകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.

kfc

കെ എഫ് സി ഔട്ട്‌ലെറ്റിന് നേരെ മുട്ടയെറിഞ്ഞ ശേഷം ഒരു ഭീഷണിക്കത്തും കടയില്‍ വെച്ച ശേഷമാണ് ഇവര്‍ സ്ഥലം വിട്ടത്. അമേരിക്കന്‍ കമ്പനിയായ കെ എഫ് സി എത്രയും വേഗം ഇന്ത്യയില്‍ നിന്നും സ്ഥലം വിടണമെന്നായിരുന്നു കത്തിലെ ആവശ്യം. ആക്രമണം നടക്കുമ്പോള്‍ കെ എഫ് സി ഔട്ട്‌ലെറ്റിന്റെ മാനേജര്‍ കടയില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പരാതിപ്രകാരമാണ് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ഇതാദ്യമായിട്ടല്ല ഇന്ത്യയില്‍ കെ എഫ് സി ഔട്ട്‌ലെറ്റുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ ചെന്നൈയിലെ അണ്ണാ നഗര്‍ കെ എഫ് സി ഔട്ട്‌ലെറ്റിന് നേരെയും ആക്രമണമുണ്ടായിരുന്നു. തമിഴ് അനുകൂലികള്‍ കോഴിയിറച്ചിയും മാലിന്യങ്ങളും കെ എഫ് സി ഔട്ട്‌ലെറ്റിന് നേരെ എറിഞ്ഞായിരുന്നു അന്ന് പ്രതിഷേധം അറിയിച്ചത്.

English summary
Kentucky Fried Chicken outlet in Pondicherry was attacked by pro-Tamil people on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X