കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎഫ്‌സി ലഞ്ച് ബോക്സ് ഇനി ഫോണും ചാര്‍ജ്ജ് ചെയ്യും!!!

Google Oneindia Malayalam News

ദില്ലി: കെഎഫ്‌സിയുടെ ലഞ്ച് ബോക്‌സുകള്‍ ഇനി ശരീരത്തിനും ഫോണിനും ഒരുപോലെ ഉന്മേഷം നല്‍കും. പ്രമുഖ മള്‍ട്ടി നാഷണല്‍ ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സി ഇന്ത്യയില്‍ അടുത്ത കാലത്ത് പല പുതിയ സംവിധാനങ്ങളും അവതരിപ്പിച്ചിരുന്നു. ഇതിനൊടുവിലാണ് ഭക്ഷണം കഴിക്കുന്നതിനൊപ്പം തന്നെ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി 5 ഇന്‍ 1 ലഞ്ച് ബോക്‌സിനൊപ്പം സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഏപ്രിലില്‍ ബെംഗളുരുവില്‍ ഈ സംവിധാനം പപരീക്ഷണാര്‍ത്ഥം ഈ സംവിധാനം കെഎഫ്‌സി നടപ്പിലാക്കിയിരുന്നു. പ്ലാസ്റ്റിക് ബോക്‌സുകള്‍ക്ക് പകരം ടോര്‍ട്ടില്ല ബൗളുകളാണ് കെഎഫ്‌സി ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഭക്ഷണം കഴിക്കുന്നതിനൊപ്പം തന്നെ ചാര്‍ജ് തീര്‍ന്ന ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് വേണ്ടിയാണ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ജിംഗ് സംവിധാനമുള്ള 'വാട്ട് എ ബോക്‌സ'് എന്ന് പേരിട്ടിട്ടുള്ള 5 ഇന്‍ 1 ലഞ്ച് ബോക്‌സുകള്‍ പുറത്തിറക്കിയിട്ടുള്ളത്. കെഎഫ്‌സി ബ്ലിംഗ് ഡിജിറ്റലുമായി ചേര്‍ന്ന് മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

kfc

ലഞ്ച് ബോക്‌സിനുള്ളില്‍ ഭക്ഷണപ്പാത്രത്തിന് തഴെയായി പവര്‍ ബാങ്ക് ഉള്‍ക്കൊള്ളിച്ച് ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമായാണ് ലഞ്ച് ബോക്‌സ് തയ്യാറാക്കിയിട്ടുള്ളത്. ഫോണും പവര്‍ ബാങ്കും കണക്ട് ചെയ്യുന്നതിനായി യുഎസ്ബി കേബിളും ലഞ്ച് ബോക്‌സിനൊപ്പം ലഭിക്കും. 6,100 എംഎഎച്ച് ശേഷിയുള്ള പവര്‍ ബാങ്കാണ് ലഞ്ച് ബോക്‌സിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ളത്.

 കെഎഫ്‌സിയുടെ ചിക്കന്‍ ഫ്‌ളേവര്‍ നെയില്‍ പോളിഷുകള്‍ എത്തുന്നു, ഇനി നെയില്‍ പോളിഷുകള്‍ കഴിയ്ക്കാം കെഎഫ്‌സിയുടെ ചിക്കന്‍ ഫ്‌ളേവര്‍ നെയില്‍ പോളിഷുകള്‍ എത്തുന്നു, ഇനി നെയില്‍ പോളിഷുകള്‍ കഴിയ്ക്കാം

എന്നാല്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ഭാഗ്യവാന്മാരായ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും കെഎഫ്‌സിയുടെ 5 ഇന്‍ 1 ലഞ്ച് ബോക്‌സ് ലഭിക്കുന്നതിനുള്ള സുവര്‍ണ്ണാവസരം ലഭിക്കുക. വാട്ട് എ ബോക്‌സ് എന്ന പേരില്‍ 5 ഇന്‍ 1 ബോക്‌സുകള്‍ വിറ്റഴിക്കുന്നതിനായി ഫേസ്ബുക്കില്‍ ഓണ്‍ലൈന്‍ മത്സരവും കെഎഫ്‌സി ആരംഭിച്ചിട്ടുണ്ട്. ഭാഗ്യവാന്മാരായ ഓണ്‍ലൈന്‍ മത്സരാര്‍ത്ഥികള്‍ക്ക് 'വാട്ട് എ ബോക്‌സ'് സമ്മാനമായി ലഭിക്കും. സ്ഥിരം ഫോണില്‍ നിന്ന് ചാര്‍ജ്ജ് തീര്‍ന്നുപോകുന്ന സുഹൃത്തിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പരസ്യത്തിനായി ഉപയോഗിക്കുന്നത്.

English summary
KFC’s new 5-in-1 meal box lets you charge smart phone while food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X