Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജിഎഫ് തുറക്കുമോ ഇന്ത്യ? ഇനി സ്വന്തം ആവശ്യത്തിന് സ്വര്‍ണം ഇവിടെ കുഴിക്കും..? കേന്ദ്രം പറയുന്നതിങ്ങനെ

ഇന്ത്യയിലെ സ്വര്‍ണഖനികളില്‍ ഏറ്റവും പ്രശസ്തമാണ് കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് അഥവാ കെജിഎഫ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വര്‍ണ്ണ ഖനിയാണ് കെജിഎഫ്. ഒരുകാലത്ത് ഇന്ത്യയുടെ സുവര്‍ണ്ണ നഗരം എന്നറിയപ്പെട്ടിരുന്ന കെജിഎഫ് 2001 ല്‍ അടച്ചുപൂട്ടിയതിനുശേഷം നിഷ്‌ക്രിയമാണ്. കോലാര്‍ സ്വര്‍ണ്ണ ഖനികള്‍ 1956 ല്‍ ആണ് ദേശസാല്‍ക്കരിക്കപ്പെട്ടത്.

ആകെ 900 ടണ്ണിലധികം സ്വര്‍ണം ഇവിടെ നിന്ന് കുഴിച്ചെടുത്തു. ലോകത്തിലെ ഏറ്റവും ആഴമേറിയതും സമ്പന്നവുമായ സ്വര്‍ണ ഖനികളില്‍ ഒന്നായിരുന്ന കെ ജി എഫ് ഖനികള്‍ ഉയര്‍ന്ന ചെലവുകളും കുറഞ്ഞ ലാഭക്ഷമതയും കാരണം 2001 ഫെബ്രുവരി 28 നാണ് അടച്ചുപൂട്ടിയത്. അടുത്തിടെ കെജിഎഫ് പുനരുജ്ജീവിപ്പിക്കാന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Gold Mine

എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഖനി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍. കെജിഎഫ് പുനരുജ്ജീവിപ്പിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്ന് മന്ത്രാലയ ഉദ്യോഗസ്ഥന്‍ ദി പ്രിന്റിനോട് പറഞ്ഞു. ടെയിലിംഗ് ഡമ്പുകള്‍ ലേലം ചെയ്ത് ധാതുക്കളുടെ സംസ്‌കരണം ആരംഭിച്ചുകഴിഞ്ഞാല്‍, കെജിഎഫ് എന്തുചെയ്യണമെന്ന് തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇത് ഒരു വലിയ ഭൂമിയാണ്. അതിനാല്‍ തന്നെ ഉപയോഗശൂന്യമായി തുടരാന്‍ കഴിയില്ല എന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. കെജിഎഫ് 12000 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുമ്പോള്‍, ടെയിലിംഗ് ഡമ്പുകള്‍ ഏകദേശം 1003 ഏക്കര്‍ കൈവശപ്പെടുത്തുന്നു. 1880 ല്‍ ജോണ്‍ ടെയ്‌ലര്‍ ആന്‍ഡ് സണ്‍സ് ആണ് കെജിഎഫ് ആരംഭിച്ചത്. 1956 ല്‍ ദേശസാല്‍ക്കരിച്ച ശേഷം 1972 ല്‍ ബിജിഎംഎല്‍ രൂപീകരിക്കുകയും കെജിഎഫ് ഏറ്റെടുക്കുകയും ചെയ്തു.

പ്രതാപകാലത്ത്, കെജിഎഫിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ ഉല്‍പാദനം ഒരു ടണ്‍ അയിരിന് ഏകദേശം 47 ഗ്രാം ആയിരുന്നു. 2001 ല്‍, അത് അടച്ചുപൂട്ടിയപ്പോള്‍, ഉത്പാദനം ഒരു ടണ്ണിന് 3 ഗ്രാമില്‍ താഴെയായി കുറഞ്ഞു. ഖനനം ആരംഭിച്ചതിനുശേഷം അടച്ചുപൂട്ടല്‍ വരെ, കെജിഎഫ് 51 ദശലക്ഷം ടണ്‍ അയിരിന് 800 ടണ്ണിലധികം സ്വര്‍ണം ഉത്പാദിപ്പിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപഭോക്താവാണ് ഇന്ത്യ.

മൊത്തം ഉപഭോഗത്തിന്റെ 17 ശതമാനം! രാജ്യത്തിന്റെ ശരാശരി വാര്‍ഷിക ആഭ്യന്തര ആവശ്യം 800 ടണ്ണില്‍ കൂടുതലാണ്. പക്ഷേ നിലവില്‍ ഇന്ത്യ ആഭ്യന്തരമായി വളരെ കുറച്ച് മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. പ്രധാനമായും ശുദ്ധീകരിച്ച സ്വര്‍ണ്ണത്തിന്റെയും സ്വര്‍ണ്ണ അയിരിന്റെയും ഇറക്കുമതിയെ ആണ് ഇന്ത്യ ആശ്രയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+