ആരോഗ്യസ്ഥിതി മോശമാണ്, ചികിത്സ തുടരുന്നു; നടൻ ഖാദർ ഖാന്റെ മരണവാർത്ത നിഷേധിച്ച് മകൻ
മുംബൈ: പ്രശസ്ത ഹിന്ദി നടനും എഴുത്തുകാരനുമായ ഖാദർ ഖാന്റെ മരണ വാർത്ത നിഷേധിച്ച് മകൻ രംഗത്ത്. പിതാവ് കാനഡയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും മകൻ സർഫറാസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഖാദർ ഖാനെ കാനഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 81 വയസാണ് അദ്ദേഹത്തിന്.

ഖാദർ ഖാന്റെ രോഗശമനത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തിരുന്നു. 1971 ല്‍ സിനിമയിലെത്തിയ ഖാദര്‍ ഖാന്‍ ഇന്ത്യന്‍-കനേഡിയന്‍ സിനിമാ താരമായിരുന്നു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, കോമഡിയേന്‍ എന്നിങ്ങനെ സിനിമയ്ക്കുള്ളിലും പുറത്തും അദ്ദേഹം ഒരുപാട് വേഷങ്ങള്‍ അണിഞ്ഞിരുന്നു. നടനായി മൂന്നുറിലധികം സിനിമകളില്‍ ഖാദര്‍ ഖാന്‍ അഭിനയിച്ചിരുന്നു. 1973 ല്‍ ധാക് എന്ന ചിത്രത്തിലൂടെ രാജേഷ് ഖന്നയ്‌ക്കൊപ്പം അഭിനയിച്ചാണ് ഖാദര്‍ ഖാന്‍ സിനിമയിലേക്ക് എത്തുന്നത്.












Click it and Unblock the Notifications