കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014ലെ ഖഗ്രഗഡ് സ്‌ഫോടനം; മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശിക്ക് 29 വര്‍ഷത്തെ തടവ്

Google Oneindia Malayalam News

കൊല്‍ക്കത്ത: 2014ലെ ഖഗ്രഗഡ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശിക്ക് 29 വര്‍ഷത്തെ തടവ് വിധിച്ച് കോടതി. കൊല്‍ക്കത്തയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്ത്യാ സര്‍ക്കാരുമായി സഖ്യമുള്ള ഏതെങ്കിലും ഏഷ്യന്‍ ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ചുമത്തിയാണ് 29 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്.

prison

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി സുവേന്ദ്ു സമന്തയാണ് ശിക്ഷ വിധിച്ചത്. 5 വര്‍ഷം വീതമുള്ള ശിക്ഷ അഞ്ച് തവണയും രണ്ട് വര്‍ഷം വിതമുള്ള ശിക്ഷ രണ്ട് തവണയും വിധിക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശിയായ ഷെയ്ഖ് കൗസര്‍ എന്നയാളാണ് ശിക്ഷ അനുഭവിക്കേണ്ടത്. എല്ലാ ശിക്ഷയും തുടര്‍ച്ചയായി അനുഭവിക്കണം.

എല്ലാ കുറ്റങ്ങളും കോടതിയില്‍ സമ്മതിച്ച പ്രതിക്ക് 29,000 പിഴയും കോടതി വിധിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട്, (യുഎപിഎ) വിവിധ വകുപ്പുകള്‍ പ്രകാരമാണ് കൗസറിനെ ശിക്ഷിച്ചത്. ഇന്ത്യാ സര്‍ക്കാരുമായി സഖ്യത്തിലേര്‍പ്പെടുന്ന ഏതെങ്കിലും ഏഷ്യാറ്റിക് ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്തതിന്, വിദേശികളുടെ നിയമം, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.

ഉമ്മൻ ചാണ്ടിയെ വീണ്ടും പ്രതിക്കൂട്ടിൽ നിർത്തി ചെന്നിത്തല; ആ തെറ്റുകൾ ആവർത്തിക്കാനാണോ പിണറായി സർക്കാരെന്ന്ഉമ്മൻ ചാണ്ടിയെ വീണ്ടും പ്രതിക്കൂട്ടിൽ നിർത്തി ചെന്നിത്തല; ആ തെറ്റുകൾ ആവർത്തിക്കാനാണോ പിണറായി സർക്കാരെന്ന്

ദിലീപേട്ടനും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു, വിവാദത്തിൽ പാർവ്വതിക്ക് മറുപടിയുമായി അജു വർഗീസ്ദിലീപേട്ടനും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു, വിവാദത്തിൽ പാർവ്വതിക്ക് മറുപടിയുമായി അജു വർഗീസ്

 മാണി സി കാപ്പൻ എൽഡിഎഫ് വിടും? അന്തിമ തീരുമാനം വെള്ളിയാഴ്ച, സിപിഎം മര്യാദ പാലിച്ചില്ലെന്ന് മാണി സി കാപ്പൻ മാണി സി കാപ്പൻ എൽഡിഎഫ് വിടും? അന്തിമ തീരുമാനം വെള്ളിയാഴ്ച, സിപിഎം മര്യാദ പാലിച്ചില്ലെന്ന് മാണി സി കാപ്പൻ

രഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎംരഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎം

Recommended Video

cmsvideo
Fake video against farmers protest

English summary
Khagragarh blast case; main accused, Bangladeshi national has been sentenced to 29 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X