ദിലീപ് സിംഗ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
ഛണ്ഡിഗഡ്: ദി ഗ്രേറ്റ് കാലി എന്നറിയപ്പെടുന്ന റെസ്ലിംഗ് താരം ദിലീപ് സിംഗ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം എഎപിയില്‍ ചേര്‍ന്നത്.
ജനപ്രിയ താരത്തെ ഉള്‍പ്പെടുത്തി പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കാന്‍ ലക്ഷ്യമിട്ടാണ് കാലിയെ പാര്‍ട്ടിയില്‍ എത്തിച്ചത്. പഞ്ചാബിലെ ഛോട്ടപ്പൂരില്‍ വച്ച് നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സുച്ച സിംഗാണ് അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്‍കിയത്.

2007ല്‍ ലോക ഹെവി വെയ്റ്റ് താമ്പ്യനായ താരമാണ് കാലി. പഞ്ചാബില്‍ ശക്തമായ ആരാധകവൃന്ദവും താരത്തിനുണ്ട്. പഞ്ചാബ് പോലീസില്‍ ഉദ്യോഗസ്ഥനായിരുന്നു കാലി. ബിജെപി വിട്ട മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിദ്ധു എഎപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കാലിയുടെ പാര്‍ട്ടി പ്രവേശനം.












Click it and Unblock the Notifications