ജെഎന്‍യുവിലെ ഉമര്‍ ഖാലിദും ബര്‍ഹാനും വാനിയും തമ്മില്‍!!!
ശ്രീനഗര്‍: ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് വിവാദങ്ങള്‍ക്ക് നടുവിലേക്ക്. കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബര്‍ഹാന്‍ വാനിയെക്കുറിച്ച് പരാമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഒടുവിലത്തെ വിവാദം. ചെഗുവേരയുടെ ഉദ്ദരണിയെ ബര്ഹാനോട് താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ബര്‍ഹാന്‍ മരണത്തെ പേടിച്ചില്ലെന്നും ജീവിതത്തെ സ്വാധീനിക്കുന്നതിനെയാണ് ഭയന്നിരുന്നുവെന്നും ശക്തമായി വെറുത്തിരുന്നുവെന്നും ഉമര്‍ പറയുന്നു. സ്വന്ത്രനായി ജീവിക്കുകയും മരിക്കുകയും ചെയ്ത പോരാളിയെന്നാണ് മറ്റൊരു വിശേഷണം.
ജെഎന്‍യുവില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിന്റെ വാക്കുകളാണ് വിവാദങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ഫെബ്രുവരി 9ന് ക്യാമ്പസില്‍ സംഘടിപ്പിച്ച അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായിരുന്നു കേസിനാധാരമായ സംഭവം.ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത് ജെഎന്‍യു വിദ്യാര്ത്ഥികളില്ക്കിടയില് ബര്‍ഹാന്‍ വേരാഴ്ത്താനും സ്വാധീനം ചെലുത്താനും കഴിഞ്ഞുവെന്നാണ്.

എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്ത ഉമര്‍ മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഇന്ത്യാവിരുദ്ധ വികാരമെന്ന പേരില്‍ ഇതിനെ മാധ്യമങ്ങള്‍ വിചാരണ ചെയ്തപ്പോഴായിരുന്നു ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായത്. അപരിഷ്കൃതരായ സൈന്യം എന്ന അഭിസംബോധനയോടെ തുടങ്ങുന്ന പോസ്റ്റില്‍ വിധിയെ സ്വീകരിക്കുന്നുവെന്നും നിനിങ്ങളെപ്പോലുള്ള നൂറ് കണക്കിനാളു എങ്ങനെയാണ് ഞങ്ങളെ കൈകാര്യം ചെയ്യുന്നത്, നിങ്ങള്‍ക്കൊപ്പം അവന്റെ മരണത്തിലുള്ള സന്തോഷത്തില്‍ പങ്കുചേരുമ്പോള്‍ ഞാന്‍ ചെയ്യുന്നത് തെറ്റാവുമെന്നും ഖാലിദ് പറയുന്നു. അപ്പോള്‍ ഞാന്‍ രാജ്യദ്രോഹിയും ഭീകരവാദിയും എല്ലാമാകുമെന്നും പറയുന്ന ഉമര്‍ കശ്മീര്‍ ജനത നേരിടുന്ന പ്രശ്നങ്ങളുടെ പരിഛേദവും വരച്ചുകാട്ടുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications