കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യുവിലെ ഉമര്‍ ഖാലിദും ബര്‍ഹാനും വാനിയും തമ്മില്‍!!!

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് വിവാദങ്ങള്‍ക്ക് നടുവിലേക്ക്. കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബര്‍ഹാന്‍ വാനിയെക്കുറിച്ച് പരാമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഒടുവിലത്തെ വിവാദം. ചെഗുവേരയുടെ ഉദ്ദരണിയെ ബര്‍ഹാനോട് താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ബര്‍ഹാന്‍ മരണത്തെ പേടിച്ചില്ലെന്നും ജീവിതത്തെ സ്വാധീനിക്കുന്നതിനെയാണ് ഭയന്നിരുന്നുവെന്നും ശക്തമായി വെറുത്തിരുന്നുവെന്നും ഉമര്‍ പറയുന്നു. സ്വന്ത്രനായി ജീവിക്കുകയും മരിക്കുകയും ചെയ്ത പോരാളിയെന്നാണ് മറ്റൊരു വിശേഷണം.

ജെഎന്‍യുവില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദിന്റെ വാക്കുകളാണ് വിവാദങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ഫെബ്രുവരി 9ന് ക്യാമ്പസില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതായിരുന്നു കേസിനാധാരമായ സംഭവം.ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത് ജെഎന്‍യു വിദ്യാര്‍ത്ഥികളില്‍ക്കിടയില്‍ ബര്‍ഹാന് വേരാഴ്ത്താനും സ്വാധീനം ചെലുത്താനും കഴിഞ്ഞുവെന്നാണ്.

umarkhalid

സാക്കിര്‍ നായിക് ഇന്ന് ഇന്ത്യയിലെത്തും!!! സുരക്ഷ ശക്തമാക്കിസാക്കിര്‍ നായിക് ഇന്ന് ഇന്ത്യയിലെത്തും!!! സുരക്ഷ ശക്തമാക്കി

എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പഴയ പോസ്റ്റ് ഡിലീറ്റ് ചെയ്ത ഉമര്‍ മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഇന്ത്യാവിരുദ്ധ വികാരമെന്ന പേരില്‍ ഇതിനെ മാധ്യമങ്ങള്‍ വിചാരണ ചെയ്തപ്പോഴായിരുന്നു ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായത്. അപരിഷ്‌കൃതരായ സൈന്യം എന്ന അഭിസംബോധനയോടെ തുടങ്ങുന്ന പോസ്റ്റില്‍ വിധിയെ സ്വീകരിക്കുന്നുവെന്നും നിനിങ്ങളെപ്പോലുള്ള നൂറ് കണക്കിനാളു എങ്ങനെയാണ് ഞങ്ങളെ കൈകാര്യം ചെയ്യുന്നത്, നിങ്ങള്‍ക്കൊപ്പം അവന്റെ മരണത്തിലുള്ള സന്തോഷത്തില്‍ പങ്കുചേരുമ്പോള്‍ ഞാന്‍ ചെയ്യുന്നത് തെറ്റാവുമെന്നും ഖാലിദ് പറയുന്നു. അപ്പോള്‍ ഞാന്‍ രാജ്യദ്രോഹിയും ഭീകരവാദിയും എല്ലാമാകുമെന്നും പറയുന്ന ഉമര്‍ കശ്മീര്‍ ജനത നേരിടുന്ന പ്രശ്‌നങ്ങളുടെ പരിഛേദവും വരച്ചുകാട്ടുന്നു.

English summary
JNU student Umar Khalid rememebers Burhan vani on facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X