കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചൽ പ്രദേശ് നിയമസഭയിൽ ഖാലിസ്ഥാൻ പതാക കെട്ടിയ സംഭവം; നിരോധിത സംഘടന തലവനെതിരെ കേസ്

  • By Akhil Prakash
Google Oneindia Malayalam News

ഷിംല; ഹിമാചൽ പ്രദേശ് നിയമസഭയുടെ ചുവരുകളിൽ 'ഖാലിസ്ഥാൻ' ബാനറുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടതിൽ നടപടിയുമായി സംസ്ഥാന സർക്കാർ. വിഷയത്തിൽ നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ മുഖ്യപ്രതിയാക്കി കേസെടുത്തു. ഭീകരവിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) എന്നീ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പന്നൂവിന്റെ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് 2019ൽ കേന്ദ്രം നിരോധിച്ചിരുന്നു.

ജൂൺ 6 ന് 'ഖാലിസ്ഥാൻ' ഹിതപരിശോധന നടത്താൻ സിഖ് ഫോർ ജസ്റ്റിസ് ആഹ്വാനം ചെയ്തതിന് പിന്നാലെ ഹിമാചൽ പോലീസ് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. അന്തർ സംസ്ഥാന അതിർത്തികൾ അടച്ചു, പ്രധാന സർക്കാർ കെട്ടിടങ്ങളിൽ എല്ലാം തന്നെ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഹോട്ടലുകൾ ഉൾപ്പെടെ നിരോധിത സംഘടനയിലെ അംഗങ്ങളുടെ ഒളിത്താവളങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ബോംബ് നിർവീര്യമാക്കുന്ന സ്ക്വാഡുകളും പ്രത്യേക യൂണിറ്റുകളും സജ്ജരായിരിക്കാനും നിർദേശത്തിൽ പറഞ്ഞിരുന്നു.

 khalistanflagincident

ഖാലിസ്ഥാൻ ബാനറുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി ജയറാം താക്കൂർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രാത്രിയുടെ മറവിൽ ഖാലിസ്ഥാൻ പതാക ഉയർത്തിയത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും ഒരിക്കലും ക്ഷമിക്കാനാകില്ലെന്നും മുഖ്യമന്ത്രി ജയറാം താക്കൂർ ട്വിറ്ററിൽ പ്രതികരിച്ചു. ശീതകാല സമ്മേളനം മാത്രമാണ് ഇവിടെ നടക്കുന്നത്, അതിനാൽ ആ സമയത്ത് മാത്രമേ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമുള്ളൂ. സംഭവത്തിൽ ഉടനടി അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവർക്ക് കർശന ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില ശക്തികളാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും അവരെ വെറുതെ വിടില്ലെന്നും പിന്നീട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

കാത്തിരുന്ന തൃശൂര്‍ പൂരം ഇങ്ങെത്തി; അറിയാം ചരിത്രവും പ്രാധാന്യവും, ചടങ്ങുകള്‍ എന്തൊക്കെകാത്തിരുന്ന തൃശൂര്‍ പൂരം ഇങ്ങെത്തി; അറിയാം ചരിത്രവും പ്രാധാന്യവും, ചടങ്ങുകള്‍ എന്തൊക്കെ

ഏപ്രിൽ 26 ന് പുറപ്പെടുവിച്ച ഇന്റലിജൻസ് മുന്നറിയിപ്പിൽ ഇത്തരമൊരു സംഭവത്തെക്കുറിച്ച് സൂചന നൽകിയിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. സിഖ് തീവ്രവാദി ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെയും ഖാലിസ്ഥാന്റെയും പതാക ഷിംലയിൽ ഉയർത്തുമെന്ന് ചൂണ്ടിക്കാട്ടി സിഖ് ഫോർ ജസ്റ്റിസ് മേധാവി ഗുരുപത്വന്ത് സിംഗ് പന്നൂൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി ഈ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. ഭിന്ദ്രൻവാല, ഖാലിസ്ഥാനി പതാകകൾ വഹിക്കുന്ന വാഹനങ്ങൾ നിരോധിച്ച ഹിമാചൽ പ്രദേശിന്റെ നീക്കം നിരോധിത സംഘടനയെ പ്രകോപിപ്പിച്ചിരുന്നു. അതേ സമയം ശനിയാഴ്ച രാത്രിയിലോ ഞായറാഴ്ച പുലർച്ചെയോ ആണ് കൊടികൾ കെട്ടിയതെന്ന് കാംഗ്ര എസ്പി കൗശൽ ശർമ്മ പറഞ്ഞു. പഞ്ചാബിൽ നിന്ന് വിനോദസഞ്ചാരികളെന്ന വ്യാജേനയെത്തിയവരാണ് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Khalistan flag hoisted in Himachal Pradesh Assembly; The head of the banned organization was named as the main accused in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X