പഞ്ചാബ് ആക്രമിക്കാന്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ കാനഡയില്‍ തയ്യാറെടുക്കുന്നു
ദില്ലി: പഞ്ചാബ് ആക്രമണത്തിനായി ഖാലിസ്ഥാന്‍ തീവ്രവാദികള്‍ കാനഡയില്‍ തയ്യാറെടുക്കുന്നെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കൊളംബിയയ്ക്ക് സമീപത്തെ മിഷന്‍ സിറ്റി കേന്ദ്രമാക്കിയാണ് തീവ്രവാദികള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
ശിവസേന നേതാക്കളെയും ദേശ മേധാവികളെയും പോലീസ് ഓഫീസര്‍മാരെയും ആക്രമിക്കുകയെന്ന ലക്ഷ്യമാണ് തീവ്രവാദികള്‍ക്കുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഖുകാരായ യുവാക്കളെയാണ് ആക്രമണത്തിനായി സജ്ജരാക്കുന്നത്. സിഖ് വംശജനായ കാനഡ പൗരന്‍ ഹര്‍ദീപ് നിജ്ജാര്‍ ആണ് കാനഡയിലെ ഖാലിസ്ഥാന്‍ ടെറര്‍ ഫോര്‍സിന്റെ മേധാവി.

നിജ്ജാറിനെ വിട്ടുകിട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 1995 മുതല്‍ സറേയില്‍ താമസിക്കുന്ന നിജ്ജാറിനെ പഞ്ചാബ് ഭീകരവാദിയായി പ്രഖ്യാപിച്ചതാണ്. 2007ല്‍ പഞ്ചാബിലെ ശിംഗാര്‍ സിനിമ തിയേറ്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യ തേടുന്ന ആളാണ് നിജ്ജാര്‍. തിയേറ്ററിലുണ്ടായ സ്‌ഫോടനത്തില്‍ അന്ന് ആറ് പേരാണ് മരിച്ചത്.
രണ്ടാഴ്ചമുമ്പ് ലുധിയാനയില്‍ നിന്ന്് അറസ്റ്റിലായ മന്‍ദീപ് സിങ് അടക്കം മൂന്ന് സിഖ് യുവാക്കള്‍ക്ക് എകെ 47 തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതും നിജ്ജാറാണ്. ഖാലിസ്ഥാന്‍ ടെറര്‍ ഫോര്‍സ് മേധാവിയായിരുന്ന ജഗതര്‍ താരയെ തായ്‌ലന്റില്‍ വച്ച് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിജ്ജാര്‍ ആയുധ പരിശീലനത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
നിജ്ജാര്‍ ഇടയ്ക്കിടക്ക് പാകിസ്താന്‍ സന്ദര്‍ശിക്കുകയും ചാരസംഘടനയായ ഐഎസ്‌ഐയുടെ കീഴില്‍ ആയുധ പരിശാലനം നേടുകയും ചെയ്തു. പാകിസ്താനിലെ നന്‍കന സാഹിബ് ഗുരുദ്വാരയ്ക്ക് മുന്നില്‍ എകെ 47 തോക്ക് വീശുന്ന ച്ത്രവും പുറത്തു വിട്ടിരുന്നു.












Click it and Unblock the Notifications