സോണിയയെ കേരളത്തില്‍ വച്ച് കൊല്ലാന്‍ പദ്ധതി?
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വധിക്കാന്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി നട് വര്‍ സിങിന്റെ വെളിപ്പെടുത്തല്‍. കേരളത്തില്‍ യോഗത്തിനെത്തുമ്പോള്‍ വധിക്കാനായിരുന്നത്രെ പദ്ധതി. തന്റെ വിവാദ പുസ്തകമായ വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫില്‍ ആണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
എന്നാല്‍ അടുത്ത കാലത്തൊന്നും അല്ല ഈ സംഭവം എന്ന് പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. 1995 ല്‍ നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. സോണിയയും റാവുവും തമ്മിലുള്ള അകല്‍ച്ചയെ കുറിച്ച് വിശദീകരിക്കുന്ന ഭാഗത്താണ് വധഗൂഢാലോചനയെക്കുറിച്ചും പറഞ്ഞിരിക്കുന്നത്.

സോണിയക്ക് വധഭീഷണിയുടെണ്ടെന്ന കാര്യം പ്രധാനമന്ത്രി തന്നോടാണ് പറഞ്ഞതെന്ന് നട് വര്‍ സിങ് പറയുന്നു. ഇത് തന്നെ റാവുവും സോണിയയും തമ്മിലുള്ള അകല്‍ച്ച വ്യക്തമാക്കുന്നുണ്ടെന്നാണ് സിങിന്റെ പക്ഷം.
ഭീഷണിയുടെ കാര്യം സോണിയ ഗാന്ധിയോട് പറഞ്ഞതും നട് വര്‍ സിങ് തന്നെയായിരുന്നത്രെ. പക്ഷേ അതൊന്നും കാര്യമാക്കാതെ സോണിയ കേരളത്തിലെ യോഗത്തില്‍ പങ്കെടുത്തു. ആക്രമണം ചെറുക്കാന്‍ ഒരു സംഘം കമാന്‍ഡോകളെ നരസിംഹ റാവു പ്രത്യേകമായി അയച്ചിരുന്നതായും ന്ട വര്‍ സിങ് വെളിപ്പെടുത്തുന്നു.
സോണിയ ഗാന്ധിയും നരസിംഹ റാവുവും തമ്മില്‍ വലിയ അകല്‍ച്ച ഉണ്ടായിരുന്ന കാര്യം നട് വര്‍ സിങ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എന്തിന്റെ പേരിലായിരുന്നു ഇതെന്ന് പുസ്തകത്തില്‍ പറയുന്നില്ല.












Click it and Unblock the Notifications