കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലത്ത് വെള്ളം കുടിക്കുന്നത് തെമ്മാടിത്തരമോ? ഈ നിയമം വിചിത്രം തന്നെ

വിചിത്രമായ ഉത്തരവുകളുമായി വാര്‍ത്തകളില്‍ ഇടംനേടുകയാണ് വീണ്ടും ഖാപ് പഞ്ചായത്തുകള്‍.ദാദ്രി ജില്ലയിലെ 40 ഗ്രാമങ്ങള്‍ അടങ്ങുന്ന സംഗ്വാന്‍ ഖാപ് പഞ്ചായത്താണ് വിചിത്രമായ ചില നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ : ഖാപ് പഞ്ചായത്തുകളെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് കിരാത നിയമങ്ങളെ കുറിച്ചാണ്. അപരിഷ്‌കൃത നിയമങ്ങള്‍ നടപ്പാക്കി പല ഖാപ് പഞ്ചായത്തുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ വിചിത്രമായ ഉത്തരവുകളുമായി വാര്‍ത്തകളില്‍ ഇടംനേടുകയാണ് വീണ്ടും ഖാപ് പഞ്ചായത്തുകള്‍.

ദാദ്രി ജില്ലയിലെ 40 ഗ്രാമങ്ങള്‍ അടങ്ങുന്ന സംഗ്വാന്‍ ഖാപ് പഞ്ചായത്താണ് വിചിത്രമായ ചില നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ വച്ച് വെള്ളം കുടിക്കരുത്, വിവാഹ വേളകളില്‍ പടക്കം പൊട്ടിക്കരുത് ഡിജെ പരിപാടികള്‍ ഉയര്‍ന്ന ശബ്ദത്തില്‍ നടത്തരുത് എന്നിവയാണ് ആ വിചിത്ര ഉത്തരവുകള്‍. ജനുവരി 15 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് ഖാപ് പഞ്ചായത്ത് പറയുന്നത്.

 തെമ്മാടിത്തരം

തെമ്മാടിത്തരം

പൊതുസ്ഥലത്ത് വെള്ളം കുടിക്കരുതെന്നാണ് വിചിത്രമായ ഉത്തരവുകളിലൊന്ന്. തുറസായ സ്ഥലങ്ങളില്‍ വച്ച് വെള്ളംകുടിക്കുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നാണ് ഖാപ് പഞ്ചായത്ത് പറയുന്നത്. ഇത് തെമ്മാടിത്തരമാണെന്നും ഖാപ്. യുവാക്കളില്‍ മോശം സ്വാധീനം ഉണ്ടാകാന്‍ ഇത് കാരണമാകുമെന്നാണ് ഖാപ് പഞ്ചായത്തിന്റെ അഭിപ്രായം.

 മരണം റിപ്പോര്‍ട്ട് ചെയ്തു

മരണം റിപ്പോര്‍ട്ട് ചെയ്തു

കൂടാതെ വിവാഹാഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് അപകടമുണ്ടായതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇത് ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് വിവാഹ ആഘോഷത്തിനിടെയും ഇത്തരം പരിപാടികള്‍ അംഗീകരിക്കാനാകില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നു.

 ഉയര്‍ന്ന ശബ്ദം വേണ്ട

ഉയര്‍ന്ന ശബ്ദം വേണ്ട

ഡിജെ പരിപാടികളില്‍ ഉയര്‍ന്ന ശബ്ദം പാടില്ലെന്നും ഖാപ് പറയുന്നു. ചെറിയ ശബ് ദത്തില്‍ ഡിജെ നടത്തണമെന്നാണ് ഖാപിന്റ ആവശ്യം.

 പെണ്‍കുട്ടികളുടെ ഉന്നമനം

പെണ്‍കുട്ടികളുടെ ഉന്നമനം

പെണ്‍ മക്കള്‍ വളരട്ടെ, പെണ്‍മക്കള്‍ പഠിക്കട്ടെ, പെണ്‍മക്കള്‍ കളിക്കട്ടെ എന്നതാകണം എല്ലാ ഗ്രാമങ്ങളും പിന്തുടരേണ്ട വാക്യമെന്നും ഖാപ് പറയുന്നു. എല്ലാവീടുകളിലെയും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പഞ്ചായത്ത്. കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നു. എവിടെയെങ്കിലും പെണ്‍ ഭ്രൂണഹത്യ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നു.

 ജാട്ട് പ്രക്ഷോഭത്തിന് പിന്തുണ

ജാട്ട് പ്രക്ഷോഭത്തിന് പിന്തുണ

മുതിര്‍ന്നവര്‍ മരിക്കുമ്പോള്‍ മരം നടണമെന്ന് ഖാപ് ആവശ്യപ്പെടുന്നു. സംവരണത്തിനായുള്ള ജാട്ട് സമൂഹത്തിന്റെ സമരത്തെ പിന്തുണയ്ക്കുന്നതായും പഞ്ചായത്ത് പറയുന്നു.

English summary
THE SANGWAN Khap has issued a string of directives, including strict curbs on drinking in public places, to villages falling in Dadri district that will come into effect from January 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X