സ്ത്രീധനം ചോദിച്ച ജവാന് 2 വര്‍ഷത്തേക്ക് വിവാഹ വിലക്ക്
മുസാഫര്‍ നഗര്‍ : നിയമപരമായി തെറ്റാണെങ്കില്‍ കൂടി നമ്മുടെ നാട്ടിലും സ്ത്രീധനം ചോദിക്കുന്ന സമ്പ്രദായം നിലല്‍ ഉണ്ട്, സ്ത്രീധനം കാരണം പല കല്യാണങ്ങളും മുടങ്ങി പോവാറുമുണ്ട്, എന്നാല്‍ ഇവിടെ സ്ത്രീധനം ചോദിച്ച ജവാന് എട്ടിന്റെ പണി കിട്ടി.
സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരില്‍ ജവാന് രണ്ട് വര്‍ഷത്തേക്ക് വിവാഹ വിലക്ക്. ഉത്തര്‍ പ്രദേശിലെ ബുലന്‍ന്ത്ഷാഹര്‍ ജില്ലയിലെ റസൂര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെ ഖാപ് പഞ്ചായത്താണ് ജവാന് രണ്ട് വര്‍ഷത്തേക്ക് വിവാഹം കഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. സ്ത്രീധനമായി കാറ് ചോദിച്ചതിനാണ് രണ്ട് വര്‍ഷത്തെ വിലക്കും 81,000 രൂപ പിഴയും ഖാപ് പഞ്ചായത്ത് വിധിച്ചത്.
ഏപ്രില്‍ 24 ന് വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചതിന് ശേഷം സ്ത്രീധനമായി കാറ് ചോദിക്കുകയായിരുന്നു. ഖാപ് പഞ്ചായത്ത് തലവന്‍ നരേഷ് തികയിറ്റാണ് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജവാന്റെയും പെണ്ണിന്റെയും മതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ഖാപ് പഞ്ചായത്ത് ശിക്ഷ വിധിച്ചത്












Click it and Unblock the Notifications