കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നുകാലികള്‍ പ്രകൃതി വിരുദ്ധ ബന്ധത്തിലേര്‍പ്പെടുന്നുവെന്ന് ഖാപ് പഞ്ചായത്ത്

  • By Soorya Chandran
Google Oneindia Malayalam News

ചണ്ഡീഗഢ്: പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം മനുഷ്യരുടെ കാര്യത്തില്‍ പോലും നമ്മുടെ രാജ്യത്ത് അംഗീകരിക്കപ്പെട്ടിട്ടില്ല. അപ്പോള്‍ പിന്നെ കന്നുകാലികള്‍ തമ്മില്‍ ഇത്തരത്തില്‍ ബന്ധപ്പെട്ടാലോ...?

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സജീവമായ ഖാപ് പഞ്ചായത്താണ് ഇപ്പോള്‍ ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. കന്നുകാലികള്‍ക്കിടയില്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ ഏറി വരികയാണെന്നും ഇത് ഗ്രാമങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ആണ് ഇവരുടെ പരാതി.

Bull

ഹരിയാനയിലെ ഭിവാനി ജില്ലയിലെ ധനാന ഗ്രാമത്തിലെ ഖാപ് പഞ്ചായത്താണ് ഈ വിഷയത്തില്‍ ഖാപ് മഹാപഞ്ചായത്ത് വിളിച്ച് ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കാളകള്‍ തങ്ങളുടെ എരുമകളെ ഗര്‍ഭിണികളാക്കുന്നു എന്നതാണ് ഇവരുടെ പ്രശ്‌നം.

ഇത്തരത്തില്‍ ഗര്‍ഭിണികളാകുന്ന എരുമകളെ പിന്നീട് ഗര്‍ഭഛിദ്രത്തിന് വിധേയരാക്കേണ്ടി വരും. ഇതിന് വലിയ തുക ചെലവാകുന്നുണ്ടെന്നാണ് ഇവരുടെ പരാതി. വിഷയത്തില്‍ ജില്ലാ ഭരണകൂടം അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം. അലഞ്ഞ് തിരിയുന്ന കാളകള്‍ തങ്ങളുടെ വിളകള്‍ നശിപ്പിക്കുന്നു എന്നും ഇവര്‍ക്ക് പരാതിയുണ്ട്.

പ്രശ്‌നം പരിഹരിക്കാന്‍ ജനുവരി 14 വരെയാണ് ഖാപ് പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന് സമയം അനുവദിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം ജി്ല്ലാ കളക്ടറുടെ വസതിയിലേക്ക് തങ്ങളുടെ എരുമകളെ അയക്കും എന്നാണ് ഭീഷണി. എന്നാല്‍ ഈ ഭീഷണിക്ക് വഴങ്ങാന്‍ കളക്ടര്‍ തയ്യാറല്ല. ഇത്തരം പ്രതിഷേധവുമായി വന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുമെന്നാണ് കളക്ടര്‍ പറഞ്ഞിരിക്കുന്നത്.

English summary
Khap Panchayat turns moral police for randy bulls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X