കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖാപ് പഞ്ചായത്തുകള്‍ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി: മിശ്ര വിവാഹത്തില്‍ ഇടപെടാന്‍ അധികാരമില്ല

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ഖാപ് പഞ്ചായത്തുകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് സുപ്രീം കോടതി വിധി. സ്ത്രീയും പുരുഷനും വിവാഹം കഴിക്കുന്നത് ചോദ്യം ചെയ്യാന്‍ ഖാപ് പ‍ഞ്ചായത്തുകള്‍ക്ക് അധികാരമില്ലെന്നും ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ അനധികൃതമാണെന്നും സുപ്രീം കോടതിയാണ് വിധിച്ചത്. ഖാപ് പഞ്ചായത്തിനെതിരെ ഹരിയാണയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മുതിര്‍ന്ന ഒരു പുരുഷനു സ്ത്രീയും വിവാഹം കഴിക്കുന്നത് ചോദ്യം ചെയ്യാന്‍ ഖാപ് പഞ്ചായത്തിനോ സമൂഹത്തിനോ അധികാരമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. പഞ്ചാബ് ഹരിയാണ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ദുരഭിമാനക്കൊലകള്‍ പതിവാകുന്ന സാഹചര്യത്തിലാണ് ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതയില്‍ പരാതി ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഖാപ് പഞ്ചായത്തുകളെ നിയന്ത്രിക്കാന്‍ തയ്യാറായില്ലെങ്കില്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

1503553962-1

വടക്കേന്ത്യയിലും ദക്ഷിണേന്ത്യയിലും ഖാപ് പ‍ഞ്ചായത്തുകള്‍ക്ക് പ്രബലമായ സ്വാധീനമുണ്ട്. തമിഴ്നാട്ടില്‍ കട്ട പഞ്ചായത്ത് എന്ന് അറിയപ്പെടുന്ന ഖാപ് പഞ്ചായത്തുകള്‍ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും വിലക്കും നിയന്ത്രണവുമായി രംഗത്തെത്താറുണ്ട്. സ്ത്രീകളുടെ ജീന്‍സ് ഉപയോഗം, മൊബൈല്‍ ഉപയോഗം എന്നിവക്കെതിരെ കട്ട പഞ്ചായത്തുകള്‍ രംഗത്തെത്തിയിരുന്നു.

English summary
Coming down heavily on self-proclaimed khap panchayats, the Supreme Court today termed as "absolutely illegal" any attack by them or their associates against adult men and women opting for inter-caste marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X