കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖട്ടാറിന്റെ വാക്കുകളും വളച്ചൊടിച്ചു, മുസ്ലിങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് പറഞ്ഞിട്ടില്ല!

  • By Muralidharan
Google Oneindia Malayalam News

ചണ്ഡീഗഡ്: രാഷ്ട്രീയ നേതാക്കളുടെ വാക്കുകള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വളച്ചൊടിക്കുന്നത് ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല. പറയുന്നത് സെന്‍സിറ്റീവ് ആയ വിഷയങ്ങളെക്കുറിച്ചാണെങ്കില്‍ പ്രത്യേകിച്ചും ഇത്തരം അര്‍ഥവ്യത്യാസങ്ങളും കുത്തിത്തിരുകലുകളും സാധാരണമാണ്. മനോഹര്‍ ലാല്‍ ഖട്ടാര്‍ മാത്രമല്ല, ഇതിന് മുമ്പ് ബി ജെ പിയുടെ തന്നെ ഇഷ്ടം പോലെ നേതാക്കള്‍ ഇങ്ങനെ പുലിവാല് പിടിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്!ലിംകള്‍ ബീഫ് ഉപേക്ഷിക്കണമെന്ന പ്രസ്താവനയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ വിവാദനായകനാക്കിയത്. മുസ്‌ലിങ്ങള്‍ക്ക് ബീഫ് ഉപേക്ഷിച്ച് ഇന്ത്യയില്‍ ജീവിക്കാമെന്ന് ഖട്ടാര്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഖട്ടാര്‍ അത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ല എന്നാണ് ഇപ്പോളറിയുന്നത്.

manohar-lal-khattar

മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ജവഹര്‍ യാദവ് ആണ് ഖട്ടാറിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരെയും ബഹുമാനിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രം മുഖ്യമന്ത്രിയുടെ വായില്‍ വാക്കുകള്‍ തിരുകിക്കയറ്റുകയായിരുന്നു.

ദാദ്രി സംഭവം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്ന് ഖട്ടര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹരിയാന മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഖട്ടാര്‍ ഇത്തരത്തിലൊരു വിവാദത്തില്‍ പെട്ടത്. കഴിഞ്ഞ ഒക്ടോബറിലാണ് ഖട്ടാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

English summary
Haryana chief minister's office said that Manohar Lal Khattar absolutely did not say that Muslims should stay, but they will have to give up eating beef.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X