കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖട്ടാര്‍ നിയമസഭാ കക്ഷി നേതാവ്; ഹരിയാണ മുഖ്യമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ

Google Oneindia Malayalam News

ചാണ്ഡീഗഡ്: മനോഹര്‍ ലാല്‍ ഖട്ടാറിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. അദ്ദേഹം ഉടന്‍ ഹരിയാണ ഗവര്‍ണര്‍ സത്യദേവ് നാരാണ്‍ ആര്യയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. ഞായറാഴ്ച മുഖ്യമന്ത്രിയായി ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര പ്രതിനിധികളായി പങ്കെടുത്ത കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരാണ് ഖട്ടാറിന്റെ പേര് പ്രഖ്യാപിച്ചത്.

Ml

ഹരിയാണ ഗവര്‍ണറുമായി ഖട്ടാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും. ഹരിയാണയുടെ മുഖ്യമന്ത്രിയായി ഖട്ടാര്‍ രണ്ടാംതവണയാണ് അധികാരമേല്‍ക്കുന്നത്. 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. എന്നാല്‍ ബിജെപിക്ക് ലഭിച്ചത് 40 സീറ്റ്. ഈ സാഹചര്യത്തില്‍ 10 സീറ്റ് ലഭിച്ച ജെജെപിയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

ദുബായിയെ ഞെട്ടിച്ച് യുവാവിന്റെ ബാങ്ക് തട്ടിപ്പ്; തന്ത്രം പൊളിച്ച് പോലീസ്, ഭാര്യയെ പൊക്കിദുബായിയെ ഞെട്ടിച്ച് യുവാവിന്റെ ബാങ്ക് തട്ടിപ്പ്; തന്ത്രം പൊളിച്ച് പോലീസ്, ഭാര്യയെ പൊക്കി

ജെജെപി അധ്യക്ഷന്‍ ദുശ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച ഇരുപാര്‍ട്ടി നേതാക്കളും സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിയാണയിലെ ജനങ്ങളുടെ അഭിലാഷം അനുസരിച്ചാണ് സഖ്യം രൂപീകരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

ജെജെപിക്ക് പുറമെ ഏഴ് സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കും. ഇതോടെ 57 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ നിലവില്‍വരിക. ജെജെപിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ആദ്യത്തില്‍ ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസിന് 31 അംഗങ്ങളാണുള്ളത്. എന്നാല്‍ ബിജെപിയുമായി അടുക്കാനാണ് ജെജെപി താല്‍പ്പര്യം കാണിച്ചത്. ഐഎന്‍എല്‍ഡിയില്‍ നിന്ന് ഭിന്നിച്ച് ഒരുവര്‍ഷം മുമ്പാണ് ജെജെപി രൂപീകരിക്കപ്പെട്ടത്.

English summary
Khattar elected as BJP legislative party leader; Will Oath tomorrow as Haryana CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X