കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോക് തന്‍വറിനെ ബിജെപിക്ക് വേണ്ട.... ക്ലീന്‍ ഇമേജുള്ളവരെ മാത്രം മതിയെന്ന് ഖട്ടാര്‍!!

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വറിന്റെ രാജിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ . അദ്ദേഹത്തെ ബിജെപിയിലേക്ക് ആരും ക്ഷണിക്കില്ലെന്ന് ഖട്ടാര്‍ വ്യക്തമാക്കി. തന്‍വറിനെ ബിജെപിയില്‍ ഉള്‍പ്പെടുത്താനും താല്‍പര്യപ്പെടുന്നില്ലെന്നും ഖട്ടാര്‍ തുറന്നടിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസിന് ശുഭവാര്‍ത്ത കൂടിയാണിത്. ഭൂപീന്ദര്‍ ഹൂഡയുമായുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് തന്‍വര്‍ രാജിവെച്ചത്.

1

അതേസമയം വ്യക്തികള്‍ പോകുന്നത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് സംസ്ഥാന അധ്യക്ഷ കുമാരി സെല്‍ജ പറഞ്ഞിരുന്നു. തന്‍വറിന്റെ രാജി കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ അടക്കം വലിയ അ ഴിമതി നടക്കുന്നുണ്ടെന്നും, ഹരിയാന കോണ്‍ഗ്രസ് ഹൂഡ കോണ്‍ഗ്രസായി മാറിയെന്നും തന്‍വര്‍ രാജിക്ക് പിന്നാലെ കുറ്റപ്പെടുത്തിയിരുന്നു.

തന്‍വറിന്റെ രാജിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് ഖട്ടാര്‍. ടിക്കറ്റ് വിതരണത്തിലുള്ള തിരിമറി പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖം കാണിച്ച് തന്നെന്ന് ഖട്ടാര്‍ ആരോപിച്ചു. അതേസമയം ക്ലീന്‍ ഇമേജുള്ള നേതാക്കളെ മാത്രമാണ് ബിജെപിക്ക് ആവശ്യമെന്നും, ബാഗേജുമായി വരുന്ന ഒരു നേതാവിനെയും ബിജെപിക്ക് വേണ്ടെന്നും ഖട്ടാര്‍ തുറന്നടിച്ചു. തന്‍വറിനെ ബിജെപി ക്ഷണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ഖട്ടാര്‍ പറഞ്ഞു.

അശോക് തന്‍വറിനെ ബിജെപി ക്ഷണിച്ചിരുന്നെങ്കില്‍, അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയിലുണ്ടാവുമായിരുന്നു. അദ്ദേഹത്തെ ബിജെപിയിലേക്ക് ആരും വിളിച്ചിട്ടില്ല. അദ്ദേഹം പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടില്ലെന്ന് ഖട്ടാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ടിക്കറ്റ് വിതരണത്തില്‍ മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നു. അത്തരം പാര്‍ട്ടിയില്‍ ഒരു നേതാക്കളും നില്‍ക്കില്ല. നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരാനായി സമീപിച്ചിട്ടുണ്ടെന്നും, എന്നാല്‍ ക്ലീന്‍ ഇമേജുള്ളവര്‍ മാത്രം വന്നാല്‍ മതിയെന്നാണ് നിലപാടെന്നും ഖട്ടാര്‍ പറഞ്ഞു.

മുതിര്‍ന്ന നേതാവ് അശോക് തന്‍വാര്‍ പാര്‍ട്ടി വിട്ടു; ഹരിയാണ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിമുതിര്‍ന്ന നേതാവ് അശോക് തന്‍വാര്‍ പാര്‍ട്ടി വിട്ടു; ഹരിയാണ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

English summary
khattar puts up no entry for ashok tanwar in bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X