വിവാദത്തിന് വിട, മനു ഭാകറിനും ഗുകേഷിനും ഖേൽരത്ന, മലയാളി സജൻ പ്രകാശിന് അർജുന
ന്യൂ ഡല്‍ഹി: വിവാദങ്ങള്‍ക്ക് അവസാനമിട്ട് ഖേല്‍രത്ന പുരസ്ക്കാ പ്രഖ്യാപനം. ഒളിംപ്ക്സ് ഇരട്ട മെഡല്‍ ജേതാവ് മനു ഭാകറിനും ലോക ചെസ് ചാമ്പ്യന്‍ ഡി ഗുകേഷിനും ഖേല്‍രത്ന പുരസ്ക്കാരം. ഇരുവരെയും കൂടാതെ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ്, പാരലിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവരേയും ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്ക്കാരത്തിന് കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തു.
മലയാളി നീന്തല്‍ താരം സജന് പ്രകാശ് അര്‍ജുന പുരസ്ക്കാര പട്ടികയില്‍ ഇടം പിടിച്ചു. 32 പേര്‍ക്കാണ് ഇക്കുറി അര്‍ജുന പുരസ്ക്കാരം. ഇവരില്‍ 17 പേര് പാരലിംപിക്സ് താരങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്.

പാരിസ് ഒളിംപിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇരട്ട വെങ്കല നേട്ടം സ്വന്തമാക്കി മനു ഭാകര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഖേല്‍രത്ന പുരസ്ക്കാരത്തിനുളള പ്രാഥമിക നാമനിര്‍ദേശ പട്ടികയില്‍ മനുവിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇത് വലിയ വിവാദമായി മാറിയിരുന്നു. മനു ഭാകറിന്റെ കോച്ചും പിതാവ് രാം കിഷനും അടക്കമുളളവര്‍ വിമര്‍ശനവുമായി രംഗത്ത് വന്നു. എന്നാല്‍ പുരസ്ക്കാരത്തിനുളള അപേക്ഷ നല്കുന്നതില് തന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായി മനു ഭാകര്‍ പിന്നീട് വ്യക്തമാക്കുകയുണ്ടായി.
രാജ്യത്തെ ഏറ്റവും ഉന്നത കായിക പുരസ്ക്കാരമായ ഖേല്‍രത്ന ജനുവരി 17ന് രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിക്കും. ഖേല്‍രത്ന, അര്‍ജുന പുരസ്ക്കാരങ്ങള്‍ക്ക് പുറമേ പരിശീലകര്‍ക്കുളള ദ്രോണാചാര്യ പുരസ്ക്കാരങ്ങളും രാഷ്ട്രപതി സമ്മാനിക്കും. ഷൂട്ടിംഗ് കോച്ച് ദീപാലി ദേശ്പാണ്ഡെ, പാരലിംപിക്സ് ഷൂട്ടിംഗ് കോച്ച് സുഭാഷ് റാണ, ഹോക്കി കോച്ച് സന്ദീപ് സാംഗ്വാന് എന്നിവര്‍ക്കാണ് ഇത്തവണത്തെ ദ്രോണാചാര്യ പുരസ്കാരം.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications