കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിച്ചടി ദേശീയ ഭക്ഷണമാകില്ല, ബിരിയാണിക്കാരും പൊറാട്ടക്കാരും അടി കൂടണ്ട

  • By Desk
Google Oneindia Malayalam News

ദില്ലി: കിച്ചടിയെ ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കുമെന്ന സോഷ്യല്‍ മീഡിയ കിംവദന്തികള്‍ കേന്ദ്ര ഭക്ഷ്യമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ നിഷേധിച്ചു. നവംബര്‍ നാലിന് പ്രഖ്യാപനമുണ്ടാവുമെന്ന രീതിയിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ പരന്നിരുന്നത്.

ആധാര്‍ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? ഓണ്‍ലൈനില്‍ ലഭിക്കുന്നതെങ്ങനെ, അ‍ഞ്ച് മിനിറ്റ് മാത്രം!!ആധാര്‍ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? ഓണ്‍ലൈനില്‍ ലഭിക്കുന്നതെങ്ങനെ, അ‍ഞ്ച് മിനിറ്റ് മാത്രം!!

കിച്ചടി ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ വിഭവങ്ങളിലൊന്നാണ്. പാവങ്ങളും പണക്കാരും ഒരു പോലെ കഴിയ്ക്കുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണം. ഇന്ത്യയുടെ സംസ്‌കാരവും നാനത്വത്തിലെ ഏകത്വവും വെളിപ്പെടുത്തുന്ന ഭക്ഷണമെന്നു കൂടി വേണമെങ്കില്‍ വിശേഷിപ്പിക്കാം. നവംബര്‍ നാലിന് 800 കിലോ തൂക്കം വരുന്ന കിച്ചടിയുണ്ടാക്കുന്നുണ്ട്. അത് റെക്കോര്‍ഡിനു വേണ്ടി മാത്രമാണ്. അല്ലാതെ ദേശീയ ഭക്ഷണമായി പ്രഖ്യാപിക്കാനുള്ള പരിപാടിയൊന്നുമില്ല-മന്ത്രി വ്യക്തമാക്കി.

Khichadi

ഏറ്റവും രസകരമായ കാര്യം ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചതും ഇതേ മന്ത്രി തന്നെയായിരുന്നു. ഇത് ആളുകള്‍ ഏറ്റുപിടിയ്ക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തതോടെയാണ് മന്ത്രിക്ക് തന്നെ നേരിട്ടെത്തി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടി വന്നത്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

വാട്സ്ആപ്പിന് പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറിനും പണി കിട്ടി: ട്വിറ്ററില്‍ ഫേസ്ബുക്കിന് തെറിവിളി!!വാട്സ്ആപ്പിന് പിന്നാലെ ഫേസ്ബുക്ക് മെസ്സഞ്ചറിനും പണി കിട്ടി: ട്വിറ്ററില്‍ ഫേസ്ബുക്കിന് തെറിവിളി!!

കിച്ചടിയെ ദേശീയ ഭക്ഷണമാക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ 'അതെന്താ പൊറോട്ടയും ബീഫും ആയാല്‍', 'ബിരിയാണി ആയാല്‍' തുടങ്ങിയ ചോദ്യങ്ങളുമായി ഒട്ടേറെ പേര്‍ വന്നിരുന്നു. ഉത്തരേന്ത്യയില്‍ കിച്ചടി എന്നറിയപ്പെടുന്ന ഭക്ഷണത്തിന് സമാനമായി കര്‍ണാടകയില്‍ ബിസി ബിലെ ബാത്തെന്നും തമിഴ്‌നാട്ടില്‍ വെണ്‍ പൊങ്കലെന്നും വിളിയ്ക്കുന്ന വിഭവങ്ങളുണ്ട്. ബിജെപി സര്‍ക്കാറിന്റെ ദേശീയ ഭക്ഷണ നീക്കത്തെയും സോഷ്യല്‍ മീഡിയയില്‍ പലരും പോസിറ്റീവായല്ല നോക്കി കണ്ടത്. ഇതിനെ വര്‍ഗ്ഗീയമായ നീക്കമായി ചിത്രീകരിക്കുന്ന ഒട്ടേറെ ട്വീറ്റുകള്‍ പുറത്തു വന്നിരുന്നു.

English summary
No, khichdi is not going to be the National Dish, says Union Minister Harsimrat Kaur Badal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X