കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരതി ശരിയായിരുന്നു;പരാതിയുമായി ഉഗാണ്ടന്‍യുവതികള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ഖിര്‍ക്കി എക്‌സറ്റന്‍ഷനില്‍ നിയമ മന്ത്രി സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ നടത്തിയ വിവാദ റെയ്ഡ് ശരിയായിരുന്നു എന്ന് തെളിയുന്നു. മൂന്ന് ഉഗാണ്ടന്‍ യുവതികള്‍ തങ്ങള്‍ ലൈംഗിക വൃത്തിക്ക് വേണ്ടിയുള്ള മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. മനുഷ്യക്കടത്തുകാരില്‍ നിന്ന് തങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവര്‍ പോലീസിനെ സമീപിച്ചത്.

മനുഷ്യക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, വേശ്യാവൃത്തി എന്നീ കാര്യങ്ങള്‍ ആരോപിച്ചായിരുന്നു സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ ജനുവരി 15 ന് രാത്രി ഖിര്‍ക്കി എക്‌സറ്റന്‍ഷനില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ നടപടിയെടുക്കാന്‍ പോലീസ് വിസമ്മതിച്ചു. പിന്നീട് ഭാരതി നടത്തിയത് നിയമ ലംഘനമാണെന്ന് ആരോപണം ഉയര്‍ന്നു. തങ്ങളെ ഭാരതി വംശീയമായി അധിക്ഷേപിച്ചു എന്നാരോപിച്ച് ഉഗാണ്ടന്‍ സ്ത്രീകള്‍ പരാതി നല്‍കുകയും ചെയ്തു.

Somnath Bharti

ദില്ലിയിലെ ആം ആദ്മി സര്‍ക്കാരിന് ഏറെ ചീത്തപ്പേരുണ്ടാക്കിയ സംഭവമായിരുന്നു ഇത്. എന്നാല്‍ ഏറ്റവും പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത് സോംനാഥ് ഭാരതിയുടെ ആരോപണങ്ങള്‍ ശരിയായിരുന്നു എന്നാണ്.

പരാതി നല്‍കിയ യുവതികളുമായി സിഎന്‍എന്‍ ഐബിഎന്‍ ചാനലിന്റെ പ്രതിനിധി നടത്തിയ അഭിമുഖത്തിലെ വിശദാംശങ്ങള്‍ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. മനുഷ്യക്കടത്തിന്റേയും നിര്‍ബന്ധിത വേശ്യാവൃത്തിയുടേയും കഥകളാണ് ഇതിലൂടെ വെളിവായത്.

ആഫ്രിക്കയിലും ഇന്ത്യയിലും ആയി താമസിക്കുന്ന ആഫ്രിക്കന്‍ വനിതകള്‍ തന്നെയാണ് മനുഷ്യക്കടത്ത് നടത്തുന്നത്. ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെത്തുന്ന ആഫ്രിക്കന്‍ യുവതികളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നതായി പരാതി നല്‍കിയ യുവതികള്‍ പറയുന്നു. പോലീസിനേയോ എംബസിയേയോ ബന്ധപ്പെടാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

മനുഷ്യക്കടത്ത് സംഘത്തിന് പോലീസുമായും മറ്റ് അധികൃതരുമായും അവിശുദ്ധ ബന്ധം ഉള്ളതായും ഇവര്‍ ആരോപിക്കുന്നുണ്ട്.

English summary
Three young Ugandan women lodged a police complaint, apparently with AAP support, seeking protection from traffickers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X