'മോദി വെറും നഴ്സറികുട്ടി; പിഎച്ച്ഡിയെന്ന് വിചാരം'
ദില്ലി: പി എച്ച് ഡി എടുത്തു എന്ന് സ്വയം കരുതി നടക്കുന്ന നേഴ്സറിക്കുിട്ടിയെ പോലെയാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി എന്ന് വിദേശ കാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. ഗുജറാത്ത് കലാപക്കേസില്‍ സുപ്രീം കോടതി മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതായി തനിക്ക് അറിയില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ ഖുര്‍ഷിദ് പറഞ്ഞു.
ഇതാദ്യമായല്ല സല്മാന് ഖുര്‍ഷിദ് നരേന്ദ്ര മോദിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ നരേന്ദ്ര മോദിയ നപുംസകം എന്ന് വിളിച്ച ഖുര്‍ഷിദ് രാഹുല്‍ ഗാന്ധിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. മാന്യമല്ലാത്ത ഇത്തരം പ്രയോഗങ്ങള്‍ പ്രോത്സാഹിപ്പിക്കരുത് എന്നായിരുന്നു ഇതിനെക്കുറിച്ച് രാഹുല്‍ പറഞ്ഞത്.

സല്മാന് ഖുര്‍ഷിദിന്റെ ഈ പ്രസ്താവനയോട് ബി ജെ പി നേതാക്കള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഖുര്‍ഷിദിന്റെ പ്രയോഗത്തോട് പ്രതികരിക്കുകയല്ല, അപലപിക്കുകയാണ് വേണ്ടത് എന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത്. സല്മാന് ഖുര്‍ഷിദിന്റെ പ്രയോഗം നിര്‍ഭാഗ്യകരമായിപ്പോയി എന്നാണ് പൊതുവെ അഭിപ്രായം ഉയര്‍ന്നത് എന്നാല്‍ അതുകൊണ്ടോന്നും താന്‍ പഠിക്കാന്‍ പോകുന്നില്ല എന്ന് വെളിവാക്കുന്നതാണ് ഖുര്‍ഷിദിന്റെ ഇപ്പോഴത്തെ പരാമര്‍ശം.
എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങള്‍ കോണ്‍ഗ്രസിന്റെ തന്നെ വില കളയുന്നവയാണ്. നരേന്ദ്ര മോദിയെ കീഴ്ക്കോടതി വിളിച്ചുവരുത്താന്‍ വിസമ്മതിക്കുകയാണ് ചെയ്തത്. ഇതല്ലാതെ സുപ്രീം കോടതി മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതായി അറിയില്ല എന്നാണ് ഖുര്‍ഷിദ് പറഞ്ഞത്.
-
'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ












Click it and Unblock the Notifications