കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹന്‍ സിങ് ലങ്കയില്‍ പോകുമോ?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സഹകരണത്തിന് വീണ്ടും വഴിയൊരുങ്ങുമോ. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ഭരണതലവന്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനം (CHOGM) നവംബറില്‍ ശ്രീലങ്കയില്‍ നടക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ട വിവിഐപികള്‍ ഇവരാണ്, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഐക്യരാഷ്ട്ര സഭയില്‍ ലങ്കയ്‌ക്കെതിരായ പ്രമേയത്തെ പിന്തുണച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് യോഗത്തില്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരായ നടന്ന മനുഷ്യാവകാശലംഘനങ്ങളെച്ചൊല്ലിയാണ് ഐക്യരാഷ്ട്രസംഭ അവര്‍ക്കെതിരെ പ്രമേയം പാസാക്കിയത്. ഡിഎംകെയുള്‍പ്പടെയുള്ള പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്ന് ലങ്കയ്‌ക്കെതിരായി പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് ഒരു കാലത്ത് നല്ല അയല്‍ക്കാരായിരുന്ന ഇന്ത്യും ലങ്കയും തമ്മില്‍ ശത്രുതയിലായി. മാത്രമല്ല ഇന്ത്യുടെ ശത്രുരാജ്യങ്ങളായ പാകിസ്താനും ചൈനയുമായി ലങ്ക വീണ്ടും അടുത്തു.

Manmohan, Singh

ഇന്ത്യ യോഗത്തില്‍ പങ്കെടുക്കണമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജിഎല്‍ പെയ്‌റിസ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയ്ക്ക് ലങ്കയുമായി അടുക്കാന്‍ ലഭിയ്ക്കുന്ന ഒരു അവസരം കൂടിയാണിത്. എന്നാല്‍ യോഗം ആരംഭിയ്ക്കുന്നതിന് മുന്‍പ് തന്നെ തമിഴ്‌നാട്ടില്‍ വീണ്ടും 'തമിഴ് വികാരം' പൊട്ടിപ്പുറപ്പെട്ടിരിയ്ക്കുകയാണ്. ഇന്ത്യ, ലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് യോഗം ബഹിഷ്‌കരിയ്ക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് നിയമസഭ പ്രമേയം പാസാക്കി. മന്‍മോഹന്‍ സിംഗിന്റെ ലങ്ക യാത്ര വീണ്ടും പ്രതിരോധത്തിലായെന്ന് പറഞ്ഞാല്‍ മതിയല്ലോ. ലങ്കയുടെ പ്രമയത്തെ സര്‍ക്കാര്‍ എങ്ങനെ സമീപിയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും ഇന്ത്യ-ലങ്ക ബന്ധം.

ലങ്കയുടെ ആഭ്യന്തകാര്യങ്ങളില്‍ പോലും ഇടപെടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്ന സമ്മര്‍ദ്ദ തന്ത്രങ്ങളാണ് തീവ്ര തമിഴ് ഗ്രൂപ്പുകള്‍ എപ്പോഴും മുന്നോട്ട് വയ്ക്കുന്നത്. കൊല്ലപ്പെട്ട എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകനെ ലങ്കന്‍ സൈന്യം കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്ത് വിട്ടതോടെയാണ് വീണ്ടും ലങ്കന്‍ പ്രശ്‌നം ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. ലങ്കയിലുള്ളത് ലങ്കന്‍ തമിഴരാണ്. എന്നിട്ടും രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രീലങ്കന്‍ തമിഴരുടെ പേരില്‍ ഇന്ത്യയില്‍ അക്രമങ്ങള്‍ അഴിച്ച് വിടുംകയും തമിഴ് വികാരത്തില്‍ ആവേശം കൊള്ളുകയും ചെയ്യുന്നു.ഇതിന്‍റെയല്ലാം ഉദ്ദേശമെന്തെന്ന് ഏറെക്കുറെ വ്യക്തമാണ്.

സല്‍മാന്‍ ഖുര്‍ഷിദ് താന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലങ്കയില്‍ പോകുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ശ്രീലങ്കയില്‍ പോകുമോ എന്ന ചോദ്യത്തിന് ആ സമയത്ത് മാത്രമേ ഉത്തരം നല്‍കാനാവൂ എന്നും ഇപ്പോള്‍ അക്കാര്യത്തെപ്പറ്റി പ്രതികരിയ്ക്കുന്നില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ശ്രീലങ്കയുമായി ഇടയുന്നത് ബുദ്ധിയല്ലെന്നാണ് വിദേശകാര്യ മന്ത്രിയുടെ വാദം. സമുദ്രാതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട തമിഴരായ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടയുള്ളവര്‍ ലങ്കയില്‍ തടവില്‍ കഴിയുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ ലങ്കയില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകാനും മത്സ്യ ബന്ധനത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ലങ്കയുമായി സഹകരിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ മുന്നില്‍ കണ്ടായിരി.്ക്കും മന്‍മോഹന്‍ സിങ് നിലപാട് വ്യക്തമാക്കുക. ഈ മാസം ആദ്യവും സല്‍മാന്‍ ഖുര്‍ഷിദ് ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യും ലങ്കയും തമ്മില്‍ മികച്ച ബന്ധം സ്ഥാപിയ്‌ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.

English summary
In a television interview, Mr. Khurshid confirmed his participation in next month’s meeting; but there is still a question mark over who among the three VVIPs will attend the summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X