കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികള്‍ മങ്കികളെ പോലെ... ഖുശ്ബുവിന് തിരിച്ചടിയായി പഴയ വാക്കുകള്‍, മോദിയെ ആണ് ആവശ്യം...

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയും ഉടനെ ബിജെപിയില്‍ ചേരുകയും ചെയ്ത ഖുശ്ബുവിന് വെല്ലുവിളിയായി അവരുടെ പഴയ ട്വീറ്റുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായ ഭാഷയിലാണ് ഖുശ്ബു വിമര്‍ശിച്ചിരുന്നതും പരിഹസിച്ചിരുന്നതും. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സൂചന പോലും നല്‍കാതെ അവര്‍ ഞായാറാഴ്ച വൈകീട്ട് ദില്ലിയിലേക്ക് പുറപ്പെട്ടു.

സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. അല്‍പ്പ നേരം കഴിഞ്ഞ് ബിജെപി ഓഫീസിലെത്തി പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയും ചെയ്തു. ഈ വേളയിലാണ് ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്. സംഘികള്‍ മങ്കികളെ പോലെ എന്ന ട്വീറ്റാണ് വൈറലായിരിക്കുന്നത്....

 ദിവസങ്ങള്‍ക്ക് മുമ്പ് വരെ

ദിവസങ്ങള്‍ക്ക് മുമ്പ് വരെ

ദിവസങ്ങള്‍ക്ക് മുമ്പ് വരെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. കാര്‍ഷിക പരിഷ്‌കണ ബില്ലുമായി ബന്ധപ്പെട്ടായിരുന്നു ഇത്. കാര്‍ഷിക ബില്ലിനെതിരായ സമരത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗംവും ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു എന്ന സിനിമാ ഡയലോഗും ഖുശ്ബുവിന്റെ ചിത്രത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മോദിയെ പോലുള്ളവര്‍ വേണം

മോദിയെ പോലുള്ളവര്‍ വേണം

ഇതുവരെ നരേന്ദ്ര മോദിയെ വിമര്‍ശിച്ചിരുന്ന ഖുശ്ബു ഇന്ന് മറിച്ചാണ് പറഞ്ഞത്. നരേന്ദ്ര മോദിയെ പോലുള്ള ഒരാളെയാണ് ഇന്ന് രാജ്യത്തിന് ആവശ്യമെന്ന് ഖുശ്ബു പറഞ്ഞു. രാജ്യത്തെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ ഇങ്ങനെ ഒരാള്‍ വേണമെന്നും ഖുശ്ബു പറയുന്നു. മാറ്റം അനിവാര്യമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ജനസമ്മതിയില്ലാത്ത ചിലര്‍

ജനസമ്മതിയില്ലാത്ത ചിലര്‍

കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി യോജിപ്പിലായിരുന്നില്ല ഖുശ്ബു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതിലും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. ജനസമ്മതിയില്ലാത്ത ചിലരാണ് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തന്നെ പോലുള്ളവര്‍ തഴയപ്പെടുകയാണെന്നും ഖുശ്ബു സോണിയ ഗാന്ധിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഡിഎംകെ, കോണ്‍ഗ്രസ്, ബിജെപി

ഡിഎംകെ, കോണ്‍ഗ്രസ്, ബിജെപി

ഖുശ്ബു 2010ലാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവച്ചത്. ഡിഎംകെയില്‍ ചേര്‍ന്നുകൊണ്ടായിരുന്നു ഇത്. നാല് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് വക്താവായിരുന്നു ഖുശ്ബു സുന്ദര്‍. ഇവര്‍ ബിജെപിയുമായി അടുക്കുന്നു എന്ന് കഴിഞ്ഞ ജൂലൈയില്‍ സൂചന വന്നിരുന്നു. പുതിയ ദേശീയ പാഠ്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വേളയില്‍ ഖുഷ്ബു പിന്തുണച്ചിരുന്നു.

നിയമസഭ, രാജ്യസഭ

നിയമസഭ, രാജ്യസഭ

അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാം. രാജ്യസഭാ സീറ്റ് നല്‍കാം., അല്ലെങ്കില്‍ സര്‍ക്കാര്‍ ബോര്‍ഡുകളില്‍ അധ്യക്ഷ പദവി നല്‍കാം- ഈ മൂന്ന് വാഗ്ദാനങ്ങളാണ് ബിജെപി ഖുശ്ബുവിന് നല്‍കിയതെന്ന് ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വന്‍ കുതിപ്പ് പ്രതീക്ഷ

വന്‍ കുതിപ്പ് പ്രതീക്ഷ

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപി വന്‍ കുതിപ്പിന് ശ്രമം നടത്തുന്നുണ്ട്. അണ്ണാഡിഎംകെയുമായി സഖ്യം ചേരാനാണ് ബിജെപിയുടെ ശ്രമം. ശിക്ഷാ കാലാവധി കഴിഞ്ഞെത്തുന്ന ശശികലയെ കൂടെ നിര്‍ത്താനും ബിജെപി ആലോചിക്കുന്നു. ഈ വേളയിലാണ് ഖുശ്ബു പാര്‍ട്ടിയിലെത്തുന്നത്. തമിഴ് സിനിമാ രംഗത്ത് നിന്ന് ഇനിയും ചിലര്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചനകള്‍.

സിനിമയിലൂടെ രാഷ്ട്രീയത്തിലേക്ക്

സിനിമയിലൂടെ രാഷ്ട്രീയത്തിലേക്ക്

ഹിന്ദി സിനിമയില്‍ ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയരംഗത്തെത്തിയത്. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശസ്തയായി. മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഖുഷ്ബു അഭിനയിച്ചു. 200ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഇവരുടെ പേരില്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രവുമുണ്ട്. അതുകൊണ്ടുതന്നെ ഖുഷ്ബുവിന്റെ വരവ് തങ്ങള്‍ക്ക് നേട്ടമാകുമെന്ന് ബിജെപി കരുതുന്നു.

 കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങി എന്ന് ഖുശ്ബു

കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങി എന്ന് ഖുശ്ബു

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ബിജെപിയില്‍ ചേരാന്‍ നീക്കം തുടങ്ങിയിരുന്നു എന്ന് ഖുശ്ബു പറഞ്ഞു. ദേശീയ സെക്രട്ടറി സിടി രവിയില്‍ നിന്നാണ് ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ചടങ്ങിന് സാക്ഷിയായി. തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ മദന്‍ രവിചന്ദ്രന്‍, മുന്‍ ഐആര്‍എസ് ഓഫീസര്‍ ശരവണ കുമാര്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

ഇടവേള ബാബുവിനെതിരെ കടുപ്പിച്ച് പാര്‍വതി തിരുവോത്ത്; ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നുഇടവേള ബാബുവിനെതിരെ കടുപ്പിച്ച് പാര്‍വതി തിരുവോത്ത്; ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു

സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ മുണ്ട് പിടിച്ചുനിന്നിട്ടുണ്ട്- ഇടവേള ബാബു, 'അമ്മ' സ്ത്രീ വിരുദ്ധമല്ലസ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ മുണ്ട് പിടിച്ചുനിന്നിട്ടുണ്ട്- ഇടവേള ബാബു, 'അമ്മ' സ്ത്രീ വിരുദ്ധമല്ല

ഖുഷ്ബുവിന് ബിജെപിയുടെ 3 വന്‍ വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസ് വിടാനുള്ള കാരണം ഇതാണ്, മൂന്നാം പാര്‍ട്ടിഖുഷ്ബുവിന് ബിജെപിയുടെ 3 വന്‍ വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസ് വിടാനുള്ള കാരണം ഇതാണ്, മൂന്നാം പാര്‍ട്ടി

English summary
khushboo Old tweets Viral in Social media; now She praised Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X