ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖുശ്ബു,വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കുതിര കേറണ്ട
ചെന്നൈ: ജെന്‍എന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖാപിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു രംഗത്ത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ബിജെപിയും വിമര്‍ശിക്കുകയും ചെയ്തു.
സ്വന്തം നയങ്ങളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയാണ് ബിജെപി ചെയ്യുന്നതെന്ന് ഖുശ്ബു പറഞ്ഞു.ഇനി തന്നെ രാജ്യദ്രോഹി എന്ന് വിളിച്ചാലും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കാന് ഒരുക്കമാണെന്നും നിലപാട് മാറ്റാന്‍ തയ്യാറല്ലെന്നും ഖുശ്ബു പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു എതിര്‍വശം ഉണ്ടായാല്‍ അത് ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്, അല്ലാതെ അടിച്ചമര്‍ത്താന്‍ അല്ല ശ്രമിക്കേണ്ടത്. മനുഷ്യത്വത്തെയും ജനാധിപത്യത്തെയും കൊലചെയ്തുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. വിദ്യാര്‍ത്ഥി സമൂഹത്തെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ച് രാജ്യത്തിന്റെ ഭാവി തലമുറക്കിടയില്‍ സ്വതന്ത്ര ചിന്ത വളരുന്നത് തടയുകായണ് ബിജെപി ചെയ്യുന്നത് എന്നായിരുന്നു ഖുശ്ബുവിന്റെ പ്രസ്ഥാവന.
വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കുതിര കേറുന്ന ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും പറഞ്ഞു. തമിഴ് നാട്ടിലെ പൂര്‍വ്വ ജെഎന്‍യും വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖുശ്ബു.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications