കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് കോണ്‍ഗ്രസിന് പുതിയ മുഖമായി ഖുശ്ബു എത്തുന്നു?

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: ഡിഎംകെ പാര്‍ട്ടി വിട്ട നടി ഖുശ്ബു കോണ്‍ഗ്രസില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു ഏറെ നാളായി കരുണാനിധിയുടെ ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകയായിരുന്നു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഇവര്‍ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന് ഖുശ്ബുവിന്റെ അടുത്ത വൃത്തങ്ങളാണ് സൂചന നല്‍കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിത തീരുമാനം അധികം വൈകാതെയുണ്ടാകും.

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ ജൂണിലാണ് ഖുശ്ബു ഡിഎംകെ വിട്ടത്. 2010 ല്‍ ആണ് നടി ഡിഎംകെയില്‍ അംഗമായത്. ഡിഎംകെ അധ്യക്ഷന്‍ കുണാനിധിയുടെ മകന്‍ സ്റ്റാലിനുമായുണ്ടായ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് ഖുശ്ബു പാര്‍ട്ടിവിട്ടത്.

Khushboo

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായും നവംബര്‍ 26 ന് വൈകുന്നേരം ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട് നടി. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ലോകസ്ഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റൊഴികെ മറ്റെല്ലാ സീറ്റിലും എഐഎഡിഎംകെയാണ് വിജയിച്ചത്.

കോണ്‍ഗ്രസിന് കാര്യമായ സ്ഥാനം തമിഴ് രാഷ്ട്രീയത്തില്‍ ഇല്ലെന്ന് പ്രഖ്യാപിയ്ക്കുന്നത് കൂടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 5 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. ഖുശ്ബു പാര്‍ട്ടിയിലെത്തിയാല്‍ അത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് പ്രാദേശിക നേതാക്കള്‍ വിലയിരുത്തുന്നത്.

English summary
Actor-politician Khushboo will soon join the Congress, said sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X