കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് പോലെ ദക്ഷിണേന്ത്യ പിടിക്കുമെന്ന് ഖുഷ്ബു: പിന്നാലെ ലീഡില്‍ കുപ്പുകുത്തി ബിജെപി, പരിഹാസം

Google Oneindia Malayalam News

ഹൈദരാബാദ്: കോണ്‍ഗ്രസ് ദേശീയ വക്താവ് ആയിരിക്കെ അടുത്തിടെയാണ് തെന്നിന്ത്യന്‍ നടി ഖുഷ്ബു ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട് പിടിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് ഖുഷ്ബുവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിഞ്ഞത് അനുകൂല ഘടകമാവുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഖുഷ്ബുവിന്‍റെ പാര്‍ട്ടി മാറ്റം അണികളില്‍ യാതൊരു വിധ സ്വാധീനവും ചെലുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസും അവകാശപ്പെടുന്നത്. ബിജെപി പ്രവേശനത്തിന് പിന്നാലെ ഖുഷ്ബുവിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തി വരുന്നത്. ഇപ്പോഴിതാ ഹൈദരാബാദ് മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഖുഷ്ബുവിന്‍റെ ട്വീറ്റ് വലിയ ട്രോളുകള്‍ക്കാണ് ഇടം കൊടുത്തിരിക്കുന്നത്.

ബിജെപി പ്രചാരണം

ബിജെപി പ്രചാരണം

ഹൈദരാബാദ് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുമെന്നുറപ്പിച്ചുള്ള പ്രചാരണമായിരുന്നു ബിജെപി ഇത്തവണ നടത്തിയത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയ വന്‍ താരനിരകള്‍ തന്നെയായിരുന്നു ഹൈദരാബാദില്‍ ബിജെപിയുടെ പ്രചാരണത്തിന് എത്തിയത്.

അവകാശവാദം

അവകാശവാദം

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ ടിആര്‍എസിനേയും അസദുദ്ദീന്‍ ഓവൈസിയുടെ എഐഎംഐഎമ്മിനേയും പിന്തള്ളി 150 സീറ്റുള്ള കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. ഈ അവകാശവാദം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ന് രാവിലെ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ പുറത്ത് വന്നത്. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴായിരുന്നു ബിജെപിയുടെ മുന്നേറ്റം.

പോസ്റ്റല്‍ വോട്ടുകളില്‍

പോസ്റ്റല്‍ വോട്ടുകളില്‍

ടിആര്‍എസിനേയും എഐഎംഐഎമ്മിനേയും ബഹുദൂരം പിന്നിലാക്കിയായിരുന്നു പോസ്റ്റല്‍ വോട്ടുകളിലെ ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള 150 സീറ്റുകളില്‍ 89 സീറ്റുകളില്‍ വരെ ബിജെപി ലീഡ് പിടിച്ചു. ഇതോടെയാണ് ഖുഷ്ബു സുന്ദര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ വലിയ അവകാശവാദവുമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തുന്നത്. ജനം എന്ത് ആവശ്യപ്പെടുന്നു എന്നുള്ളതിന്‍റെ തെളിവാണ് ഹൈദരാബാദിലെ ബിജെപി മുന്നേറ്റം എന്നായിരുന്നു ഖുഷ്ബു സുന്ദര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഖുഷ്ബു സുന്ദര്‍

ഖുഷ്ബു സുന്ദര്‍

ഞങ്ങള്‍ക്ക് മറ്റൊന്നും പറയാനില്ല. ബിജെപിയിലും നരേന്ദ്രമോദിയിലുമുള്ള വിശ്വാസമാണ് എല്ലായിടത്തും കാണുന്നത്. ഹൈദരാബാദിനും ഹൈദരാബാദുകാര്‍ക്കും നന്ദി പറയുന്നതായും ഖുഷ്ബു ട്വിറ്ററില്‍ കുറിച്ചു. ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു മറ്റൊരു ട്വീറ്റില്‍ ഖുഷ്ബു സുന്ദര്‍ കുറിച്ചത്.

തമിഴ്നാടും അധികം ദൂരത്തല്ല

തമിഴ്നാടും അധികം ദൂരത്തല്ല

ഹൈദരാബാദിലെ വിജയം ബിജെപിയുടെ ഈ സ്വാധീനത്തെ വ്യക്തമാക്കുന്നു. തമിഴ്നാടും അധികം ദൂരത്തല്ല. 2021 ല്‍ തമിഴ്നാട്ടില്‍ ബിജെപി വലിയൊരു തുടക്കം കുറിക്കും. നരേന്ദ്ര മോദി സര്‍ക്കാറിലും ബിജെപിയിലുമുള്ള വിശ്വാസം തുടരുകയെന്നും ഖുഷ്ബു പറഞ്ഞു. പോസ്സല്‍ ബാലറ്റിലെ ലീഡ് നില കണ്ടായിരുന്നു ഈ ട്വീറ്റെങ്കിലും ബാലറ്റ് പേപ്പറുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ സ്ഥിതി വ്യത്യസ്തമാവുന്നതാണ് കാണാന്‍ കഴിഞ്ഞത്.

ടിആര്‍എസ് മുന്നേറുന്നു

ടിആര്‍എസ് മുന്നേറുന്നു


ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ നിലവിലെ ഭരണകക്ഷിയായ ടിആര്‍എസ് മുന്നേറുന്നതാണ് കാണാന്‍ കഴിഞ്ഞത്. കൊവിഡ് പശ്ചാത്തലത്തിൽ വോട്ടിംഗ് മെഷീന് പകരം പേപ്പർ ബാലറ്റുകളാണ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത്. 62 സീറ്റുകളിലാണ് ടിആര്‍എസ് ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. എഐഎംഐഎം 31 സീറ്റുകളിലും ഇപ്പോള്‍ ലീഡ് ചെയ്യുന്നു. അതേസമയം ലീഡ് നിലയില്‍ വലിയ തോതില്‍ പിറകോട്ട് പോയ ബിജെപി 22 സീറ്റില്‍ മാത്രമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

ഖുഷ്ബുവിനെ പരിഹാസം

ഖുഷ്ബുവിനെ പരിഹാസം

ഇതോടെ ഖുഷ്ബുവിനെ പരിഹസിച്ച് ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി. ഇതുപോലെയാണോ തമിഴ്നാട്ടിലേയും ദക്ഷിണേന്ത്യയിലേയും ഭരണം പിടിക്കുന്നത്, ഇരിക്കുന്നതിന് മുമ്പ് കാല് നീട്ടരുത് എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഖുഷ്ബുവിനെ പരിഹസിച്ചു കൊണ്ട് രാഷ്ട്രീയപരമായി എതിര്‍ ചേരിയിലുള്ളവര്‍ ചോദിക്കുന്നത്. ചിലരാവട്ടെ ലീഡ് നില ഓരോ നിമിഷവും താരത്തിന്‍റെ ട്വീറ്റിന് താഴെ അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്.

എഐഎംഐമ്മും

എഐഎംഐമ്മും

അതേസമയം, ലീഡ് നില ഇനിയും ഉയര്‍ത്തമെന്നാണ് ടിആര്‍എസ് നേതാക്കള്‍ അവകാശപ്പെടുന്നത്. എഐഎംഐമ്മും ഇതേ അഭിപ്രായപ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞതവണ 99 സീറ്റിലായിരുന്നു ടിആര്‍എസിന് വിജയിക്കാന്‍ കഴിഞ്ഞത്. എഐഎംഐഎം ആവട്ടെ 44 സീറ്റുകളിലും വിജയം നേടി. ടിഡിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച ബിജെപിക്ക് 3 സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. ടിഡിപിക്ക് 1 സീറ്റും ലഭിച്ചു.

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി
കോണ്‍ഗ്രസിന്

കോണ്‍ഗ്രസിന്

2 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസിന് കഴിഞ്ഞ തവണ വിജയിക്കാന്‍ സാധിച്ചത്. ഇത്തവണ കോണ്‍ഗ്രസ് 3 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസും ബിജെപിയും തമ്മില്‍ നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. എഐഎംഐഎം 51 സീറ്റുകളിലാണ് മത്സരിക്കുന്നത്. അതേസമയം, നിലവിലെ ലീഡ് നിലയില്‍ നിന്ന് വലിയ മുന്നേറ്റം ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്.

English summary
Actress Khushbu Sundar says BJP will rule south india; BJP get down in the lead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X