കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുശ്വന്ത് സിംഗ് മരണത്തിന് കീഴടങ്ങി; 99ആം വയസ്സില്‍

Google Oneindia Malayalam News

ദില്ലി: പത്രപ്രവര്‍ത്തകനും ഇംഗ്ലീഷ് - ഇന്ത്യന്‍ നോവലിസ്റ്റുമായ ഖുശ്വന്ത് സിംഗ് അന്തരിച്ചു. മൂര്‍ച്ചയേറിയ പരിഹാസ ശരങ്ങളിലൂടെ കുറിക്ക് കൊള്ളുന്ന എഴുത്തിന് പേരുകേട്ട ഖുശ്വന്ത് സിംഗ് തൊണ്ണൂറ്റിയെട്ടാമത്തെ വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. വിത് മാലിസ് ടുവാര്‍ഡ്‌സ് വണ്‍ ആന്‍ഡ് ഓള്‍ എന്ന സിംഗിന്റെ പംക്തി ഇന്ത്യന്‍ ജേര്‍ണലിസത്തിലെ ഏറ്റവും പ്രശസ്തമായ കോളങ്ങളിലൊന്നായിരുന്നു.

അമ്പത് വര്‍ഷത്തിലധികം തന്റെ നോവലുകളിലൂടെയും കുറിപ്പുകളിലൂടെയും വായനക്കാരെ ആനന്ദിപ്പിച്ച സിംഗ് തന്റെ ഒടുവിലത്തെ പുസ്തം പുറത്തിറക്കിയത് 2013 ഒക്ടോബറിലാണ്. ദ ഗുഡ്, ദ ബാഡ് ആന്‍ഡ് ദി റിഡിക്കൂള്‍സ് എന്നായിരുന്നു തൊണ്ണൂറ്റിയെട്ടാം വയസ്സില്‍ അദ്ദേഹം പൂര്‍ത്തിയാക്കിയ പുസ്‌കത്തിന് പേര്. 16 സെലിബ്രിറ്റികളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമായിരുന്നു ഈ പുസ്തകം.

khushwant-singh.

ഇന്നത്തെ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഹഡാലിയില്‍ 1915 ഫെബ്രുവരി 2 ന് ആയിരുന്നു ഖുശ്വന്ത് സിംഗിന്റെ ജനനം. ലാഹോര്‍, ദില്ലി, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം. ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ ഏറ്റവും പ്രശസ്തനായ പത്രാധിപരായിരുന്നു ഖുശ്വന്ത് സിംഗ്. ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷണല്‍ ഹെറാള്‍ഡ് തുടങ്ങിയ പ്രമുഖ പത്രങ്ങളില്‍ പത്രാധിപരായിരുന്നു.

ട്രെയിന്‍ ടു പാകിസ്താന്‍, ദില്ലി, കംപനി ഓഫ് വുമണ്‍, ട്രൂത് ലവ് ആന്‍ഡ് ലിറ്റില്‍ മാലിസ്, സണ്‍സെറ്റ് ക്ലബ്, ദ പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട പുസ്തകങ്ങള്‍. എഴുത്തുകാരിലെ വിവാദ നായകനായിരുന്നു ഖുശ്വന്ത് സിംഗ്.

അടിയന്തിരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ച സിംഗ് ഏറെ വിമര്‍ശിക്കപ്പെട്ടു. രാജ്യം പത്മഭൂഷണ്‍ നല്‍കി ബഹുമാനിച്ചു എങ്കിലും 1984 ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ പ്രതിഷേധിച്ച് തിരിച്ചുനല്‍കി. 2007 ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു. 1980 മുതല്‍ 86 വരെ രാജ്യസഭാംഗമായിരുന്നു. സംസ്‌കാരം വൈകുന്നേരം ദില്ലിയില്‍ നടക്കും.

English summary
Khushwant Singh, noted journalist and writer, dies at 99
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X