കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ തട്ടിക്കൊണ്ടുപോകല്‍ ഭീഷണിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയും ആയ അരവിന്ദ് കെജ്രിവാളിനെ തട്ടിക്കൊണ്ടുപോകാന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ദില്ലി പോലീസ് അഡീഷണല്‍ കമ്മീഷണര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി കെജ്രിവാളുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയിട്ടുണ്ട്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസീന്‍ ഭട്കലിനെ മോചിപ്പിക്കുന്നതിന് വേണ്ടി കെജ്രിവാളിനെ തട്ടിക്കൊണ്ടുപോകാനാണ് തീവ്രവാദികള്‍ പദ്ധതിയിട്ടിട്ടുള്ളതെന്നാണ് വിവരം. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ വവിരം സ്ഥിരീകരിച്ചിട്ടുണ്ട്.

Arvind Kejriwal

സെഡ് കാറ്റഗറി സുരക്ഷ തന്നെ കെജ്രിവാളിന് നല്‍കണം എന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെടുന്നുണ്ട്. പക്ഷെ കെജ്രിവാള്‍ ഇതിനോട് ഇപ്പോഴും യോജിക്കുന്നില്ല. സുരക്ഷ കാര്യങ്ങളില്‍ മിതത്വം പാലിക്കും എന്ന നിലപാടില്‍ ഉറച്ച നില്‍ക്കുകയാണ് അദ്ദേഹം.

ഗാസിയാബാദില്‍ ആം ആദ്മി പാര്‍ട്ടി ഓഫീസ് ആക്രമിക്കപ്പെട്ട സമയത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാരും കെജ്രിവാളിന് സുരക്ഷ ക്രമീകരണങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. സുരക്ഷ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനങ്ങളും നിര്‍ദ്ദേശങ്ങളും തള്ളിയ കെജ്രിവാള്‍ അതും തള്ളുകയായിരുന്നു.

ഇതിനിടെ ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന് തീവ്രവാദികള്‍ വിമാനം റാഞ്ചാന്‍ പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുകള്‍ വന്നു. യാസീന്‍ ഭട്കലിന്റെ മോചനത്തിനായി ദില്ലിയില്‍ നിന്ന് വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദില്ലി മെട്രോക്കും ഇതേ വിഷയത്തില്‍ ആക്രമണ ഭീഷണി ഉണ്ടായിരുന്നു.

English summary
Kidnap threat to Arvind Kejriwal, alert intelligence sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X