തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്, പ്രതിയും കുടുംബവും ഇപ്പോള്‍ ക്വാറന്റീനില്‍
ഹൈദരാബാദ്: യുവാവ് തട്ടിക്കൊണ്ടു പോയതിന് ശേഷം പൊലീസ് രക്ഷപ്പെടുത്തിയ 18 മാസം പ്രായമുള്ള കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇവരെ കൂടാതെ കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

തെരുവില്‍ ജീവിക്കുന്ന 22 കാരിയുടെ കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയത്. രാത്രി ഉറങ്ങുന്ന സമയത്ത് കുഞ്ഞിനെ കാണാതാവുകയായിരുന്നെന്ന് അമ്മ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു തുടര്‍ന്ന് നട്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുകയും കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തത്. കുഞ്ഞും അമ്മയും കിടന്നുറങ്ങിയതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് മനസിലായത്
കുഞ്ഞിനെ പഴങ്ങള്‍ നല്കി പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് ഇയാളെ പിടികൂടിയതിന് ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തനിക്കും ഭാര്യയ്ക്കും ജനിച്ച ആണ്‍കുട്ടികളെല്ലാം മരിച്ചുപോയെന്നും ആണ് കുട്ടി വേണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് തെരുവോരത്ത് നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം, കുഞ്ഞിനെ അമ്മയ്ക്ക് തന്നെ തിരികെ നല്‍കിയെങ്കിലും ഇവര്‍ സ്ഥിരം മദ്യപാനിയായതിനാല്‍ കുഞ്ഞിനെ സംരക്ഷിക്കാനാവില്ലെന്ന് വ്യക്തമായതോടെ കുട്ടിയെ ശിശുക്ഷേമ സമിതിയെ എല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയും കുടുംബവുമടക്കം 22 പേര് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. തെരുവില്‍ കഴിയുന്ന കുട്ടിയുടെ അമ്മയെ കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications