കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്, പ്രതിയും കുടുംബവും ഇപ്പോള്‍ ക്വാറന്റീനില്‍

Google Oneindia Malayalam News

ഹൈദരാബാദ്: യുവാവ് തട്ടിക്കൊണ്ടു പോയതിന് ശേഷം പൊലീസ് രക്ഷപ്പെടുത്തിയ 18 മാസം പ്രായമുള്ള കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇവരെ കൂടാതെ കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

baby

തെരുവില്‍ ജീവിക്കുന്ന 22 കാരിയുടെ കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടു പോയത്. രാത്രി ഉറങ്ങുന്ന സമയത്ത് കുഞ്ഞിനെ കാണാതാവുകയായിരുന്നെന്ന് അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു തുടര്‍ന്ന് നട്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുകയും കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തത്. കുഞ്ഞും അമ്മയും കിടന്നുറങ്ങിയതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് മനസിലായത്

കുഞ്ഞിനെ പഴങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് ഇയാളെ പിടികൂടിയതിന് ശേഷമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തനിക്കും ഭാര്യയ്ക്കും ജനിച്ച ആണ്‍കുട്ടികളെല്ലാം മരിച്ചുപോയെന്നും ആണ്‍ കുട്ടി വേണമെന്ന ആഗ്രഹത്തെ തുടര്‍ന്നാണ് തെരുവോരത്ത് നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം, കുഞ്ഞിനെ അമ്മയ്ക്ക് തന്നെ തിരികെ നല്‍കിയെങ്കിലും ഇവര്‍ സ്ഥിരം മദ്യപാനിയായതിനാല്‍ കുഞ്ഞിനെ സംരക്ഷിക്കാനാവില്ലെന്ന് വ്യക്തമായതോടെ കുട്ടിയെ ശിശുക്ഷേമ സമിതിയെ എല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിയും കുടുംബവുമടക്കം 22 പേര്‍ ക്വാറന്റീനില്‍ പ്രവേശിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. തെരുവില്‍ കഴിയുന്ന കുട്ടിയുടെ അമ്മയെ കണ്ടെത്തി ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
Kidnapped baby test covid positive, defendant and his family are now in Quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X