Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ നടനാകാന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ഹൈദരാബാദ്: സിനിമാ നടനാകണമെന്ന മോഹവുമായി യുവാക്കള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതിനുശേഷം കൊലപ്പെടുത്തി. 15 വയസുകാരനെ തട്ടിക്കൊണ്ടു പോയതിനുശേഷം യുവാക്കള്‍ പത്തു കൊടി രൂപ ആവശ്യപ്പെടുകയായിരുന്നു. സംഭവം പോലീസില്‍ അറിയുകയും പണം കിട്ടില്ലെന്നു വരികയും ചെയ്തപ്പോള്‍ യുവാക്കള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി.

തെലുങ്കു സിനിമകളിലെ പ്രചോദനമാണ് ഇങ്ങനെയൊരു കൊലപാതകത്തിന് പ്രചോദനമായതെന്ന് പോലീസ് പറയുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭയ് എന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയാണ് മൂന്നു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. പിന്നീട് കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ പണം തരാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ ഫോണ്‍ കോള്‍ പിന്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ചെയ്തു.

kidnap

ഇതിനിടയിലാണ് കുട്ടിയെ കൊല്ലുന്നത്. കൂട്ടത്തിലെ യേശു എന്ന യുവാവിന് സിനിമാ താരമാകുക എന്ന ആഗ്രഹം ഉണ്ടായിരുന്നു. അതിനുവേണ്ടി പണം കണ്ടെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം എന്ന് പോലീസ് വ്യക്തമാക്കുന്നു. ശേഷു എന്ന യുവാവ് കൊല്ലപ്പെട്ട അഭയ് എന്ന കുട്ടിയുടെ വീട്ടിനടുത്താണ് താമസം.

വലിയ സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലുള്ള കുട്ടിയാണെന്ന് കരുതിയാണ് അഭയിയെ തട്ടിക്കൊണ്ടു പോയത്. ഭക്ഷണം വാങ്ങാന്‍ പുറത്തു പോയപ്പോഴാണ് സംഭവം നടന്നത്. കൊലപ്പെടുത്തിയശേഷം ശരീരം കയറുകൊണ്ട് കെട്ടി പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+