Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് സമ്മതിച്ചില്ല...പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചയോളം പീഡിപ്പിച്ചു...

ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലെ എട്ടടിയോളം താഴ്ചയുള്ള ഗര്‍ത്തത്തിലാണ് പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നത്.

അഹമ്മദാബാദ്: വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചയോളം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ കോട്ഡാ നയനി ഗ്രാമത്തിലാണ് പതിനഞ്ചുകാരിയെ മൂന്നാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത്.

നവംബര്‍ 11നാണ് പെണ്‍കുട്ടിയെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട യുവാവും സഹോദരനും മാതാപിതാക്കളും ഉള്‍പ്പെടെയുള്ള എട്ടുപേരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലെ എട്ടടിയോളം താഴ്ചയുള്ള ഗര്‍ത്തത്തിലാണ് പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നത്.

നരേഷ് സോളാങ്കി എന്ന യുവാവാണ് തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തിരുന്നതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഡിസംബര്‍ നാലിനാണ് പെണ്‍കുട്ടിയെ കൃഷിയിടത്തില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നരേഷിന്റെ മാതാപിതാക്കളും സഹോദരനുമടക്കമുള്ള എട്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

പെണ്‍കുട്ടി സമ്മതിച്ചില്ല...

പെണ്‍കുട്ടി സമ്മതിച്ചില്ല...

പത്തൊമ്പത് വയസുകാരനായ നരേഷ് സോളാങ്കിയും കുടുംബവുമാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും ഇതിനു തയ്യാറായില്ല. ഇരുവീട്ടുകാരും ദേവിപുജ്കാ ജാതിയില്‍പ്പെട്ടവരാണ്.

പാര്‍പ്പിച്ചത് കൃഷിയിടത്തില്‍...

പാര്‍പ്പിച്ചത് കൃഷിയിടത്തില്‍...

വിവാഹത്തിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് നരേഷും മാതാപിതാക്കളും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ എട്ടടിയോളം താഴ്ചയുള്ള ഗര്‍ത്തത്തിലാണ് പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്നത്.

മൂന്നാഴ്ചയോളം പീഡിപ്പിച്ചു...

മൂന്നാഴ്ചയോളം പീഡിപ്പിച്ചു...

മൂന്നാഴ്ച തുടര്‍ച്ചയായി നരേഷ് സോളാങ്കി തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. നവംബര്‍ 11 കാണാതായ പെണ്‍കുട്ടിയെ ഡിസംബര്‍ 4നാണ് പോലീസ് കണ്ടെത്തിയത്.

മാതാപിതാക്കളടക്കം ജയിലില്‍...

മാതാപിതാക്കളടക്കം ജയിലില്‍...

നരേഷ് സോളാങ്കിയും മാതാപിതാക്കളുമടക്കമുള്ള കേസിലെ എട്ട് പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. പ്രതികളെല്ലാം ഇപ്പോള്‍ രാജ്‌കോട്ട് സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+