കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ ഫീസടക്കാന്‍ കിഡ്‌നി വിറ്റ അമ്മയെ ഏജന്റ് പറ്റിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: മകനെ എഞ്ചിനീയറാക്കാന്‍ വേണ്ടി അമ്മ ആറ് ലക്ഷം രൂപയ്ക്ക് കിഡ്‌നി വിറ്റു. ബിഹാറിലെ കൈതാറില്‍ നിന്നുള്ള കരുണ റോയ് ചൗധരി എന്ന സ്ത്രീയാണ് മകന്റെ എഞ്ചിനീയറിംഗ് ഫീസടക്കാന്‍ മാര്‍ഗമില്ലാതെ കൊല്‍ക്കത്തയില്‍ കിഡ്‌നി വിറ്റത്. മുകുന്ദപുരത്ത് കഴിഞ്ഞ ദിവസം പോലീസ് കിഡ്‌നി റാക്കറ്റിനെ പിടികൂടിയപ്പോഴാണ് ഇവരുടെ കഥ പുറംലോകം അറിഞ്ഞത്.

മകന്‍ അനിരുദ്ധയ്ക്ക് എഞ്ചിനീയറാകാന്‍ വേണ്ടിയാണ് കരുണ റോയ് കിഡ്‌നി വിറ്റതെന്ന ബന്ധുക്കള്‍ പറഞ്ഞു. മാര്‍ക്ക് കുറവായ അനിരുദ്ധയ്ക്ക് സ്വകാര്യ കോളേജിലാണ് അഡ്മിഷന്‍ കിട്ടിയത്. ലക്ഷക്കണക്കിന് രൂപ ഫീസടക്കാന്‍ നിവൃത്തിയില്ലാതെയാണ് ഇയാളുടെ കുടുംബം ഈ കടുംകൈയ്ക്ക് മുതിര്‍ന്നതത്രെ. അനിരുദ്ധയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

kidney

കിഡ്‌നി വിറ്റിട്ടും ഇവര്‍ക്ക് ആവശ്യമായ പണം ഇവര്‍ക്ക് കിട്ടിയില്ല എന്നതാണ് സങ്കടകരമായ കാര്യം. 6 ലക്ഷം രൂപയ്ക്കാണ് ഇവര്‍ കിഡ്‌നി വിറ്റത്. കിഡ്‌നി വാങ്ങിയ ആള്‍ അഡ്വാന്‍സായി 3 ലക്ഷം രൂപ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കരുണ റോയിക്ക് കിട്ടിയതാകട്ടെ വെറും 20000 രൂപ മാത്രമാണ്. ബാക്കി തുക ഇവരെ പറ്റിച്ച് ഏജന്റ് സ്വന്തമാക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വപന്‍ മല്ലിക്ക്, റിതോണ്‍ റോയ് എന്നിവരെയാണ് പൂര്‍വ ജാദവ്പൂര്‍ പോലീസ് അവസാനം പിടികൂടിയത്. കിഡ്‌നി റാക്കറ്റുമായി ബന്ധപ്പെട്ട അന്തര്‍ സംസ്ഥാന ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. വടക്കന്‍ ബംഗാളിലെ രബിന്ദ്രനാഥ് ടാഗോര്‍ ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പോലീസ് കിഡ്‌നി റാക്കറ്റില്‍ പെട്ടവരെ അറസ്റ്റ് ചെയ്തത്.

English summary
A kidney racket they busted in Mukundapur a few days ago. Kidney donor wanted to pay her son’s engineering fees police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X