കുട്ടികള്‍ക്ക് ഇനി സേഫ് സെര്‍ച്ച്: ഗൂഗുളിന്‍റെ പിന്തുണയില്‍ കുട്ടികള്‍ക്കായി കിഡി സെര്‍ച്ച് എൻജിൻ
ദില്ലി: ഇന്‍റര്‍നെറ്റ് കുട്ടികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കുക എന്നത് രക്ഷിതാക്കളെ ഏറെ ആശങ്കയിലാക്കുന്നതാണ്. സെയ്ഫ് സെര്‍ച്ച് ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്ക് ലഭിക്കാത്തതാണ് രക്ഷിതാക്കൾക്ക് വെല്ലുവിളിയാവുന്നത്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ എല്ലായ്‌പോഴും സാധിക്കണമെന്നില്ല. അതിനാല്‍ തന്നെ കുട്ടികള്‍ അനുചിതമായ കണ്ടന്റുകളില്‍ എത്തുന്നത് വിവിധ തരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കും. ഗൂഗിളില്‍ എന്തും തേടുന്ന ഗൂഗിളിങ് സുരക്ഷിതമാക്കാന്‍ ഗൂഗിള്‍ തന്നെ രംഗത്തെത്തിയിരിക്കയാണ്.
കുട്ടികള്‍ക്ക് സുരക്ഷിതമായ ഇന്റര്‍നെറ്റ് സെര്‍ച്ചിങ് ഉറപ്പാക്കുന്ന സെര്‍ച്ച് എഞ്ചിനാണ് കിഡി. കിഡിയില്‍ സെര്‍ച്ച് ചെയ്താല്‍ കുട്ടികളുമായി ബന്ധപ്പെട്ടുള്ള കണ്ടന്റ് മാത്രമാണ് ലഭിക്കുക. അതിനാല്‍ കുട്ടികള്‍ക്ക് സുരക്ഷിതാമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. അഡല്‍റ്റ് കണ്ടന്റുകള്‍ ബ്ലോക്കുചെയ്യുന്നു എന്നതാണ് കിഡിയുടെ പ്രത്യേകത.

സെര്‍ച്ച് ചെയ്യുന്ന വിഷയത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് ലഭിക്കുക.സ്പാം,പരസ്യങ്ങള്‍ ബിസിനസ് സൈറ്റുകള്‍ എന്നിവയൊന്നും കിഡിയില്‍ ഉണ്ടാകില്ല മാത്രമല്ല കുട്ടികള്‍ക്ക് അനാവശ്യമെന്നുള്ള ഒരു വിവരങ്ങളും കിഡി നല്‍കില്ല. പോണ്‍, മയക്കുമരുന്ന്,അക്രമങ്ങള്‍ എന്നിവ സംബന്ധിച്ച ഒരു വിവരങ്ങളും കിഡി നല്‍കില്ല, ഇവയെല്ലാം ബ്ലോക്ക് ചെയ്തിരിക്കയാണ്.
നിര്‍മ്മിത ബുദ്ധിയിലൂടെ സ്വയം സെര്‍ച്ച് റിസല്‍റ്റ് വര്‍ധിപ്പിക്കാനും കിഡിക്ക് സാധ്യമാകും. കുട്ടികള്‍ക്കായ് മാത്രമുള്ള വെബ്‌സൈറ്റിലെ വിവരങ്ങളാകും ഉണ്ടാകുക. കൂടാതെ ഗൂഗിളിന്റെ സെയ്ഫ് സെര്‍ച്ച് ടെക്‌നോളജിയും ഫില്‍റ്ററിങ് നടത്തും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications