എന്‍ഐഎഫ്ടി വിദ്യാര്‍ത്ഥിക്ക് ക്യാമ്പസ്സില്‍ പീഡനം!!! പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്
ഭുവനേശ്വര്‍: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ്. സംഭവത്തില്‍ പ്രതിഷേധിച്ച കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് പോലീസ് ലാത്തി വീശിയത്. അതീവ സുരക്ഷയുള്ള കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസ് ഇന്‍ഫോസിറ്റി പോലീസ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ മാറിയുള്ള കോക്യാമ്പസില് വെള്ളിയാഴ്ച രാത്രി 2 മണിയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ പ്രതിഷേധിച്ചെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കെഐഐടി ശിഖാര്ചണ്ഡി റോഡ് ഉപരോധിച്ചത്. ക്യാമ്പസിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനായി സുരക്ഷാ ജീവനക്കാര്‍ ഒന്നും ചെയ്തില്ലെന്നും നീതി ലഭിക്കണമെമന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. എന്നാല്‍ പെണ്‍കുട്ടി ക്യാമ്പസിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടെന്ന വാദം തള്ളിയ പോലീസ് വൈദ്യപരിശോധനയ്ക്ക് ശേഷം സംഭവം സ്ഥിരീകരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

എന്നാല്‍ പെണ്‍കുട്ടി സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയല്ലെന്നാണ് എന്‍ഐഎഫ്ടി അധികൃതരുടെ വാദം. കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിതി ചെയ്യുന്ന എന്ഐഎഫ്ടിയിലാണെന്ന വാദം ഉന്നയിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് തുറന്നുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications