• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എച്ച്ഡിഎഫ്സി ബാങ്ക് ഉപാധ്യക്ഷന്റെ കൊലപാതകം; മോഷണശ്രമത്തിനിടെയെന്ന് പോലീസ്...സഹപ്രവർത്തകർ?

  • By Desk

മുംബൈ: എച്ച് ഡി എഫ്സി ബാങ്ക് ഉപാധ്യക്ഷൻ സിദ്ദാർത്ഥി സാംഗ്വിയുടെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവറായ സർഫറാസ് ഷെയ്ഖ് എന്ന ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.

ലാലു പ്രസാദ് യാദവിന് വിഷാദ രോഗം; ആരോഗ്യനില അതീവഗുരുതരം, മെഡിക്കൽ റിപ്പോർട്ട് പുറത്ത്

സിദ്ദാർത്ഥിന്റെ സഹപ്രവർത്തകർ നിരീക്ഷണത്തിലാണെന്നും തൊഴിൽപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് നേരത്തെ സംശയിച്ചിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ സർഫറാസ് മാത്രമാണെന്ന നിലപാടിലാണ് ഇപ്പോൾ പോലീസ്.

ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട; പോലീസും സർക്കാരും മൗനവ്രതത്തിൽ, തുറന്നടിച്ച് അരുൺ ഗോപി

കടം വീട്ടാൻ

കടം വീട്ടാൻ

ബൈക്കിന്റെ ഇഎംഐ അടയ്ക്കാനായി 35,000 രൂപ ആവശ്യമായിരുന്നു. ഇതിന് വഴി കണ്ടെത്താൻ സിദ്ദാർത്ഥിന്റെ കാറിൽ കയറി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. മോഷണശ്രമം പാളിയതോടെ കൊലപാതകം നടത്തിയെന്നാണ് സർഫറാസ് മജിസ്ട്രേറ്റിന് മുമ്പിൽ നൽകിയ മൊഴി.

പാർക്കിംഗിൽ

പാർക്കിംഗിൽ

സിദ്ദാർത്ഥ് ജോലി ചെയ്തിരുന്ന അതേ കെട്ടിടത്തിൽ മൂന്ന് വർഷമായി ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ആളായിരുന്നു സർഫറാസ്. ടാക്സി ഡ്രൈവറായും ഇടയ്ക്ക് പോയിരുന്നു. സംഭവദിവസം രാത്രി ഇയാൾ സിദ്ദാർത്ഥിന്റെ കാറിൽ കയറി പണം തട്ടാൻ ശ്രമം നടത്തി. എന്നാൽ സിദ്ദാർത്ഥ് ശബ്ദമുണ്ടാക്കിയതോടെ കഴുത്തിൽ കത്തി കൊണ്ട് കുത്തി.

നഗരത്തിലൂടെ

നഗരത്തിലൂടെ

കൊലപാതക ശേഷം അതേ കാറിൽ സിദ്ദാർത്ഥിന്റെ മൃതദേഹവുമായി നഗരത്തിലൂടെ യാത്ര ചെയ്തു. പിന്നീട് കല്യാണിന് സമീപം മൃതദേഹം ഇപേക്ഷിച്ചു. ഇതേ കാറിൽ തന്നെ താമസ സ്ഥലമായ കോപ്പർഖൈർണെയിലേക്ക് പോയി. പിന്നീട് കാർ അവിടെ തന്നെ ഉപേക്ഷിച്ചു. സംഭവ സ്ഥലത്ത് നിന്നും 45 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇത്രയും ദൂരം മൃതദേഹവുമായി നഗരത്തിലൂടെ യാത്ര ചെയ്തിട്ടും ആർക്കും ഒരു സൂചനപോലും ലഭിക്കാത്തിതിലും ദുരൂഹതയുണ്ട്.

സിസിടിവിയില്ല

സിസിടിവിയില്ല

കൊലപാതകം നടന്ന പാർക്കിംഗ് ഏരിയയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. വൈകിട്ട് നാലുമണിക്ക് ശേഷം സുരക്ഷാ ജീവനക്കാരും ഉണ്ടായിരുന്നില്ല. ഇതേ കെട്ടിടത്തിൽ തന്നെ ജോലി ചെയ്തിരുന്നതിനാൽ സർഫറാസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു. ഭീഷണിപ്പെടുത്തിയാൽ സിദ്ദാർത്ഥ് പണം നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് സർഫറാസ് പോലീസിനോട് പറഞ്ഞു.

 മൂന്ന് മണിക്കൂർ

മൂന്ന് മണിക്കൂർ

സംഭവം നടന്നതിന് ശേഷമുള്ള മൂന്ന് മണിക്കൂറാണ് പോലീസിനെ ഇപ്പോഴും കുഴയ്ക്കുന്നത്. സംഭവ ദിവസം ഏകദേശം എട്ടുമണിക്കാണ് സിദ്ദാർത്ഥ് ഓഫീസിൽ നിന്നും ഇറങ്ങുന്നത്. 8.30ഓടെ കൊലപാതകം നടന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാക്കിയിരിക്കുന്നത്. 11.20നാണ് കാർ പാർക്കിംഗ് ഏരിയിയൽ നിന്നും പുറത്തേയ്ക്ക് പോകുന്നത്. കൊലപാതക ശേഷം 3 മണിക്കൂർ സമയം സർഫറാസ് പാർക്കിംഗ് ഏരിയയിൽ തന്നെ തുടർന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

ഫോൺ കുടുക്കി

ഫോൺ കുടുക്കി

കൊലപാതകശേഷം സിദ്ദാർത്ഥിന്റെ ഫോൺ സർഫറാസ് കൈയ്യിലെടുത്തിരുന്നു. സിദ്ദാർത്ഥിന്റെ വീട്ടിൽ നിന്നും ആദ്യം വന്ന കോൾ കട്ട് ചെയ്യുകയും പിന്നീട് ഫോൺ സ്വിച്ച് ഓഫാക്കി വെയ്ക്കുകയും ചെയ്തു. പിന്നീട് സിം മാറ്റി ഇയാൾ സിദ്ദാർത്ഥിന്റെ അച്ഛനെ വിളിച്ചു.

പോലീസെത്തി

പോലീസെത്തി

സിദ്ധാർത്ഥിനെ കാണാതായി മൂന്നാം ദിവസമാണ് സർഫറാസ് പിതാവിനെ വിളിക്കുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്നും മകൻ സുരക്ഷിതനാണെന്നുമാണ് പറഞ്ഞത്. ഈ ഫോൺവിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പോലീസ് സർഫറാസിനെ അറസ്റ്റ് ചെയ്യുന്നത്.

സഹപ്രവർത്തകർ

സഹപ്രവർത്തകർ

തൊഴിലിടത്തെ ചില പ്രശ്നങ്ങളാണ് സിദ്ദാർത്ഥിന്റെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. ഒരു സ്ത്രീയുൾപ്പെടെ നാല് സഹപ്രവർത്തകർ നിരീക്ഷണത്തിലായിരുന്നു. ഇങ്ങനെയൊരു നിഗമനത്തിലെത്തിയത് എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമായി സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

ഭാര്യയുടെ പരാതി

ഭാര്യയുടെ പരാതി

പതിവ് സമയം കഴിഞ്ഞിട്ടും ഭർത്താവ് വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യ നടത്തിയ അന്വേഷണത്തിലാണ് സിദ്ദാർത്ഥിനെ കാണാതായ വിവരം വ്യക്തമായത്. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. വ്യഴാഴ്ച പുലർച്ചെയോടെ ഉപേക്ഷിച്ച നിലയിൽ സിദ്ദാർത്ഥിന്റെ കാർ കണ്ടെത്തുകയായിരുന്നു. കാറിൽ രക്തക്കറയും കത്തിയും ഉണ്ടായിരുന്നു.

English summary
Killed HDFC executive for money, was under pressure to pay bike EMI, says accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X