ബഹളമുണ്ടാക്കിയ 30 ഓളം കുട്ടികളെ കൊന്നൊടുക്കി
ദില്ലി: പതിനാറ് കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനുശേഷം വീണ്ടും ഇരുപത്തിനാലുകാരന്റെ വെളിപ്പെടുത്തല്‍. ഇതുവരെ താന്‍ 30 ഓളം കുട്ടികളെ പീഡിപ്പിച്ച് കൊന്നിട്ടുണ്ട്.
കുട്ടികളുടെ അസഹ്യമായ ബഹളം തന്നെ പ്രകോപിപ്പിച്ചെന്നും അവരെ നിശബ്ദരാക്കാന്‍ വേണ്ടി കൊലപ്പെടുത്തിയെന്നുമാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. ആറു വയസുകാരിയെ കാണാതായ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 15 നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതുവരെ 30 ഓളം കുട്ടികളെ പീഡിപ്പിച്ച് കൊന്നിട്ടുണ്ടെന്നാണ് രവീന്ദ കുമാറിന്റെ വെളിപ്പെടുത്തല്‍.

സംഭവം നടന്നത്
വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ ബീംഗംപൂരില് ആറു വയസുകാരിയെ കാണാതായ കേസുമായി ബന്ധപ്പെട്ടാണ് രവീന്ദര്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. ജൂലൈ പതിനഞ്ചിന് അറസ്റ്റിലായ യുവാവ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയത്.

ആദ്യ വെളിപ്പെടുത്തല്‍
2009 മുതല്‍ ഇതുവരെ പതിനാറ് പിഞ്ചുകുട്ടികളെ മിഠായിയും പണം നല്‍കിയും താന്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നായിരുന്നു ഇയാളുടെ ആദ്യ വെളിപ്പെടുത്തല്‍.

ക്രൂര പീഡനം
കുട്ടികള്‍ക്ക് മിഠായിയും പണവും നല്കി പാട്ടിലാക്കിയശേഷം ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കും. പിന്നീട് ഇവരെ കൊന്നശേഷം വയലിലോ തോടുകളിലോ അഴുക്ക് ചാലിലോ കൊണ്ടിടുകയോ കുഴിച്ചിടുകയോ ചെയ്യും.

പുതിയ വെളിപ്പെടുത്തല്‍
ഇതുവരെ 30 ഓളം കുട്ടികളെ പീഡിപ്പിച്ച് കൊന്നതായാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. കുട്ടികള്‍ അസഹ്യമായ ബഹളം ഉണ്ടാക്കുന്നുവെന്നും അവരെ നിശബ്ദരാക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നുമാണ് പറയുന്നത്.

ആദ്യ കൊല നടക്കുന്നത്
2008 ലാണ് ഇയാള്‍ ആദ്യ കൊല നടത്തുന്നത്. ഇയാളുടെ പേരില്‍ 11 കേസുകളാണ് നിലവില്‍ ഉള്ളതെന്ന് പോലീസ് പറയുന്നു.

കൊലകള്‍ നടന്നത് എവിടെ
ഹരിയാനയിലും ഉത്തര്പ്രദേശിലുമായാണ് കൂട്ടക്കൊല നടന്നത്.

കൊടുംക്രൂരത
മദ്യലഹരിയിലാണ് ഇത്തരം കൊടുംക്രൂരത ഇയാള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. കൊലയ്ക്ക് പിന്നിലുള്ള കാരണങ്ങള്‍ എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്.

കേസ്
രവീന്ദര്‍ കുമാറിനെതിരെ ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications